പീഡന ദിവസം ഫ്രാങ്കോയ്ക്ക് ചിക്കൻ വിളമ്പിയ കന്യാസ്ത്രീ! തെളിവുണ്ടെന്ന് പിസി! വീണ്ടും ഇരയെ അപമാനിച്ച് പിസി ജോർജ്! 13ാം തവണ പീഡിപ്പിച്ച പിറ്റേന്ന് കന്യാസ്ത്രീ ഫ്രാങ്കോ പിതാവിന് ചിക്കൻ വിളമ്പിയതിന്റെ തെളിവുകൾ പുറത്ത്

വീണ്ടും വിവാദ പരാമർശവുമായി പിസി ജോർജ് രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ കേസിൽ ഇരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിച്ചാണ് പി സി ജോർജ് വിവാദത്തിൽ ആകുന്നത്. 12 പ്രാവശ്യം ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നോക്കി നിൽക്കുകയായിരുന്നോ എന്നായിരുന്നു പിസി ജോർജിന്റെ ആക്ഷേപം.
അതേസമയം സ്ത്രീകളുടെ സംരക്ഷണത്തിന് ചുമതലക്കാർ പുരുഷൻമാർ ആണെന്ന് പറഞ്ഞ പിസി തന്നെ സ്ത്രീ വിരുദ്ധൻ ആക്കാനുള്ള ശ്രമം ചില രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണെന്നും ചൂണ്ടികാണിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പിസിയുടെ വാക്കുകൾ.
മാത്രമുളള തന്റെ ഭാര്യയും സഹോദരിമാരും മരുക്കളും കൊച്ചുമകളുമൊക്കെ സ്ത്രീകളല്ലേ? ഒരു കുറ്റവും തന്റെ പേരിൽ കാണിക്കാനില്ലെന്നും, അപ്പോൾ സ്ത്രീ വിരുദ്ധനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ മുസ്ലീം വിരുദ്ധനാക്കി, തന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു, ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. താൻ സ്ത്രീ വിരുദ്ധനല്ലെന്നും എന്ന് വെച്ച് സ്ത്രീ ദൈവമാണെന്ന് പറഞ്ഞ് നടക്കാനും ഇല്ലെന്നും,സ്ത്രീയും പുരുഷനും ഇല്ലാതെ സമൂഹം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























