എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസിൽ തുഷാറിന് കടുത്ത വെല്ലുവിളി! 100 കോടി വാഗ്ദാനം വിനയാകും! സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും; വെള്ളാപ്പള്ളിയുടെ മകൻ അഴിക്കുള്ളിലേക്കോ?

തുഷാറിന് കുരുക്ക് മുറുകുന്നു. തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസിൽ തുഷാറിന് കടുത്ത വെല്ലുവിളി ഉയരുകയാണ്. ഇതേതുടർന്ന് 21 ന് ഹൈദരാബാദിൽ ഹാജരാകാനാണ് തുഷാറിനോട് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നാല് എംഎൽഎമാർക്ക് കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകിയെന്നാണ് ടിആർഎസ് മുഖ്യമന്ത്രിയുടെ ആരോപണം.എന്നാൽ ഇതിനിടെ തുഷാറിന്റെ സാമ്പത്തിക ഇടപെടുകൾ കൂടി തെലുങ്കാന പൊലീസ് അന്വേഷിക്കുന്നതാണ്. ഇതോടെ ഇതും തുഷാറിന് വെല്ലുവിളിയാണ്.
നിലവിൽ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ എസ്‌പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അന്വഷണ സംഘം എത്തിയപ്പോൾ തുഷാർ വെള്ളാപ്പള്ളി സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.
https://www.facebook.com/Malayalivartha

























