അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു : 59 കാരന് എട്ടു വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

കാഞ്ഞങ്ങാട് പ്രായപൂർത്തികത്ത പെൺകുട്ടിയ്ക്ക് പീഡനം. അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. കേസിൽ എട്ടു വർഷം കഠിനതടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) കോടതി ശിക്ഷിച്ചത്.
അതേസമയം കേസിൽ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ഇത് പ്രകാരം 35000 രൂപ പിഴയടക്കണം. കൂടാതെ പിഴ അടച്ചില്ലെങ്കിൽ നാലു മാസം സാധാരണ തടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും പറയുന്നു. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019-ൽ ആണ്. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ. കെ. രാജീവനാണ് അന്വേഷിച്ചത്. തുടർന്ന് സി.ഐ. രഞ്ജിത്ത് രവീന്ദ്രൻ കുറ്റപത്രം സമർപിച്ചു. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ ഇടുക്കി തമിഴ്നാട് അതിർത്തിയിൽ നിന്നും രാജപുരം എസ്.ഐ സജുമോൻ ജോർജും സംഘവും ചേർന്നാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























