എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ല; ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല; കേസിൽ പ്രിയ വർഗീസിന് തിരിച്ചടി; കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ നിർണായക വിധിയുമായി ഹൈക്കോടതി!

പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ നിർണായക വിധിയുമായി ഹൈക്കോടതി! കേസിൽ പ്രിയ വർഗീസിന് തിരിച്ചടി.എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞിരിക്കുകയാണ് ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ് .
ചുരുക്കിപ്പറഞ്ഞ പ്രിയ വർഗീസിനെ തിരിച്ചടി സംഭവിച്ചിരിക്കുന്നു എന്ന് തന്നെ നമുക്ക് പറയാവുന്നതാണ് പ്രിയ വർഗീസിനെ മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി ഈ കേസിൽ പ്രിയ വർഗീസിനെ തിരിച്ചടി വന്നിരിക്കുകയാണ്. പ്രിയയ്ക്ക് അധ്യാപന പരിചയമുണ്ടോ എന്ന് കോടതി അന്വേഷിച്ചു.
പ്രിയയുടെ വാദങ്ങൾ പലതും തള്ളിക്കളഞ്ഞു . അധ്യാപികയായിരിക്കാൻ എക്സ്പീരിയൻസ് വേണമെന്ന് കോടതി വ്യക്തമാക്കി. പ്രിയയ്ക്ക് മൂന്ന് വര്ഷത്തെ എക് സ്‌പീരിയൻസ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് മതിയായ അദ്ധ്യാപന പരിശീലന കാലയളവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. എട്ടു വര്ഷത്തെ പ്രവർത്തി പരിചയം വേണം. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി.
ഹർജി നിലനിൽക്കില്ല എന്ന വാദം പ്രിയ വർഗീസ് മാത്രമാണ് ഉന്നയിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു ആ വാദം സർവ്വകലാശാല പോലും ഉന്നയിച്ചില്ല എന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടി കാണിച്ചു.
https://www.facebook.com/Malayalivartha

























