Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഹൈക്കോടതിയും വിധിച്ചു... പ്രിയക്കില്ല പരിചയം, കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയാ വർഗീസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് കോടതി, ഡോ. ജോസഫ് സ്കറിയയുടെ ഹർജി ഹൈക്കോടതി അം​ഗീകരിച്ചു

17 NOVEMBER 2022 04:51 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.. പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണയിരുന്നു ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അധ്യാപകജോലി ചെയ്യാത്തവരെ അധ്യാപക പരിചയമുളവരായി പരിഗണിക്കാനാവില്ല എന്ന നീരീക്ഷണം ആണ് ഹൈക്കോടതി നടത്തിയത്. ഗവേഷണകാലയളവിൽ പ്രിയക്ക് അധ്യാപനപരിചയം ലഭിച്ചേയെന്ന ചോദ്യം പ്രധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പ്രിയക്ക് അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ അധ്യാപന പരിചയമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചത്.പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്ന ഹർജിയിലെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസർ ആകാൻ 8 വർഷത്തെ അധ്യാപന പരിചയം വേണമെന്നിരിക്കെ പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. യുജിസി റഗുലേഷനാണ് ഇക്കാര്യത്തിൽ അന്തിമമെന്നും അതിനപ്പുറത്തേക്ക് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഇരുഭാഗത്തിന്റെ വാദമുഖങ്ങൾ കോടതി വിശദമായി പരിശോധിച്ചു. ഹർജി നിലനിൽക്കില്ല എന്ന് വാദിച്ചത് പ്രിയ വർഗീസ് മാത്രമാണ്. സർവകലാശാല പോലും ഈ വാദം ഉന്നയിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ വിമർശനത്തിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ കോടതി വിമർശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളെന്ന് കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. താനും എൻഎസ്എസിന്റെ ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമൻചന്ദ്രൻ പറഞ്ഞു.അധ്യാപകർ രാഷ്ട്രനിർമാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു.

 

പ്രിയാ വർഗീസിൻറെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടുള്ള വിധിയാണ് സിംഗിൾ ബഎഞ്ചിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ, ഇതു രണ്ടും അധ്യാപന പരിചയത്തിൽ കണക്കാക്കാമെന്നും സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു.

ഡപ്യൂട്ടേഷൻ കാലത്തും സ്റ്റുഡന്റ് ഡയറക്ടർ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എൻഎസ്എസ് കോ ഓർഡിനേറ്ററുടെ ചുമതല അധ്യാപന പരിചയമായി അപേക്ഷയിൽ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി സ്ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ വ്യക്തമാക്കാത്ത യോഗ്യത കോടതിയിൽ ഉന്നയിക്കരുതെന്നും പറഞ്ഞു. ഗവേഷണവും അധ്യാപനവും ഒപ്പം നടത്തിയാലേ അതു അധ്യാപനത്തിൽ പരിഗണിക്കാൻ കഴിയൂ എന്നും ഇവിടെ അങ്ങനെയല്ലെന്നും യുജിസിയുടെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു.

ഇതിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും പിന്നാലെ പിൻവലിക്കുകയും ചെയ്തിരുന്നു. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ 32, മാർ‌ക്കും ജോസഫ് സ്കറിയയ്ക്ക് 30 മാർക്കുമാണ് ലഭിച്ചത്. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈകോടതി വിധി പ്രസ്താവം നടത്തിയത്. അധ്യാപന പരിചയമെന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ, അസോ. പ്രഫസർ തസ്തികയിലേക്ക് മാർഗനിർദേശങ്ങളൊന്നുമില്ലാതെ നിയമനം നടത്താനാവില്ല. ഇക്കാര്യത്തിൽ യു.ജി.സി നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവിസ്, എൻ.എസ്.എസ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവൃത്തിക്കുമ്പോൾ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്നതോടെയാണ് കോടതിയുടെ വിമർശനമുണ്ടായത്.

പ്രിയക്ക് അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് അധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി. എന്നാൽ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സർവിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനം അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വർഗീസ് ഉന്നയിച്ചത്.

ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യു.ജി.സി വ്യക്തമാക്കി. മതിയായ അധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ബുധനാഴ്ചയും കോടതിയിൽ അറിയിച്ചിരുന്നു.. ഇതൊക്കെ തള്ളിയാണ് പ്രിയ വർഗീസിൻറെ കാര്യത്തിൽ വിധി വന്നിരിക്കുന്നത്... ഇതിനിടെ എൻഎസ്എസ് കോർഡിനേറ്ററായി കുഴിവെട്ടിയത് അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്ന് കോടതി ചോദിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതൃപ്വ്യതി വ്ക്തയമാക്കിയിരുന്നു.

കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ലെന്ന് തുറന്ന കോടതിയിൽ ജസ്റ്റിസ് വ്യക്തമാക്കി. കോടതി നടപടികൾ സുതാര്യമാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ലൈവ് സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. പക്ഷെ, ചില സ്വാർഥ താത്പര്യക്കാർ എല്ലായിടത്തുമുണ്ട്. അവർ തെറ്റായി കാര്യങ്ങളെ വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.നാഷനൽ സർവീസ് സ്കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയിൽ സംഭവിച്ചത് കോടതിയിൽ തീരണമെന്നും ജസ്റ്റിസ് നിലപാടെടുത്തു. എന്നാൽ, കോടതിയുടെ പരാമർശം പ്രിയയ്ക്ക് അവമതിപ്പുണ്ടെങ്കിയെന്നു അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നതിനു മറുപടിയായാണ് ‘നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയ പോസ്റ്റിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends