മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയപ്പോൾ നഗരസഭ കാണാത്ത യുദ്ധമുഖം.!

മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനു നേരെ സമരക്കാര്‍ കല്ലെറിയുകയും ചെയ്തതോടെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് സമരക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിച്ചു. ഇതോടെ ജലപീരങ്കി പ്രയോഗിച്ച പോലീസിനു നേരെ കല്ലേറുണ്ടായി. പിന്നാലെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു ദൃശ്യങ്ങൾ..
https://www.facebook.com/Malayalivartha

























