ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പോലീസിന്റെ പിടിയിൽ

കൊച്ചിയിൽ ഭാര്യയെ ശല്യപ്പെടുത്തിയ യുവവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയെ ഫോണിലൂടെ വിളിച്ച് ശല്യപ്പെടുത്തിയതിനെ തുടർന്ന് യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂടാതെ ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ യുവാവിനെ പ്രതി മീൻ മുറിക്കുന്ന കത്തികൊണ്ടു നെഞ്ചിനു താഴെ കുത്തുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.
അതേസമയം യുവാവിനെ കുത്തിയ ശേഷം രക്ഷപെട്ട പ്രതിയെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പൊലീസ് പിടികൂടി. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതി കാളമുക്കിൽ മീൻ തട്ട് നടത്തുകയാണ്.
കേസിൽ മുളവുകാട് എസ്എച്ച്ഒ പി.എസ്.മൻജിത് ലാൽ, എസ്‌ഐ വി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർ കെ.ആർ.രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























