Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

 എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റും സി പി ഐ സംസ്ഥാ കൗണ്‍സില്‍ അംഗവുമായ ജി. കൃഷ്ണപ്രസാദിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച നരഹത്യാ ശ്രമ കേസ് ... കോടതിയില്‍ ഹാജരാകാത്ത യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മണ്ഡലം സെക്രട്ടറി ഷൈന്‍ലാലടക്കം 3 പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

21 NOVEMBER 2022 09:34 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയായ ഓള്‍ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍ (എ ഐ വൈ എഫ്) സംസ്ഥാന പ്രസിഡന്റും സി പി ഐ സംസ്ഥാ കൗണ്‍സില്‍ അംഗവുമായ ജി. കൃഷ്ണപ്രസാദിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്ത യൂത്ത് കോണ്‍ഗ്രസ് നേമം നിയമസഭാ മണ്ഡലം സെക്രട്ടറി ഷൈന്‍ലാലടക്കം 3 പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.


തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഒന്നാം പ്രതി ഷൈന്‍ലാലിനെ കൂടാതെ മൂന്നാം പ്രതി അഭിലാഷ് , എട്ടാം പ്രതി സനില്‍കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്. 2013 ജൂലൈ 8 നാണ് സംഭവം നടന്നത്. ഒക്ടോബര്‍ 31നാണ് ഷൈന്‍ലാല്‍ അറസ്റ്റിലായി റിമാന്റ് ചെയ്യപ്പെട്ടത്.


സരിതാ നായര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പു കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എ ഐ വൈ എഫ് നടത്തിയ നിയമസഭാ മാര്‍ച്ച് പാളയം എല്‍ എം എസ് കോമ്പൗണ്ടിന് സമീപമെത്തിയപ്പോള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അവിടെയുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരും തമ്മില്‍ സംഘര്‍ഷമുണ്ടായി.


സംഘര്‍ഷത്തിനിടെയാണ് കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്. തലക്ക് പരിക്കേറ്റ കൃഷ്ണപ്രസാദിനെയും ഏതാനും എ ഐ വൈ എഫ് പ്രവര്‍ത്തകരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ചയാളെ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളിലൂടെയും മറ്റുമാണ് തിരിച്ചറിഞ്ഞത്. സംഭവം നടന്ന് മൂന്നര മാസത്തിന് ശേഷം തിരുമലയില്‍ നിന്നാണ് ഷൈന്‍ലാലിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ നെടുമങ്ങാട് പുഞ്ഞന്‍കോട് പുലിയൂര്‍കോണം നിവാസി ഷൈന്‍ലാല്‍ (28/2013) , സന്തോഷ് , അഭിലാഷ് , പ്രസാദ് , ഷിബു , എ.ശശികുമാര്‍ , രാജേഷ് , സനില്‍കുമാര്‍ എന്നീ 8 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2015 ജൂലൈ 25 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143 (ന്യായവിരോധ സംഘത്തിലെ അംഗമാകല്‍) , 147 ( ലഹളയുണ്ടാക്കല്‍) , 148 (മാരകായുധങ്ങളുമായി സംഘം ചേരല്‍) , 149 (പൊതു ലക്ഷൃത്തിലേക്കായി സംഘത്തിലെ അംഗമാകല്‍), 341 (അന്യായമായി തടസം ചെയ്യല്‍) , 326 (കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍) , 354 ( വനിതാ പ്രവര്‍ത്തകരെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തി സ്ത്രീത്വത്തെ അപമാനിക്കല്‍) , 294 (ബി) (അസഭ്യം വിളിക്കല്‍), 308 (നരഹത്യാശ്രമം) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (14 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (26 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (30 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (35 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (52 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends