കൊച്ചിയിൽ നടുറോഡിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം, ചീഫ് ജസ്റ്റിസ് എം മണികുമാർ സഞ്ചരിച്ചിരുന്ന കാർ അക്രമി തടഞ്ഞ് നിർത്തി, 'ഇത് തമിഴ്നാടല്ല' എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമണം നടത്തിയ ഇടുക്കി സ്വദേശി പിടിയിൽ, വധശ്രമത്തിന് കേസ്

കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ നടുറോഡിൽ ആക്രമണം. ചീഫ് ജസ്റ്റിസിന് എം മണികുമാറിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. കൊച്ചി ഗോശ്രീ പാലത്തിന് വെച്ചാണ് ആക്രമണമുണ്ടായത്. ചീഫ് ജസ്റ്റിസ് സഞ്ചരിച്ചിരുന്ന കാർ അക്രമി തടഞ്ഞ് നിർത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതി പിടിയിലായിരിക്കുകയാണ്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചത്. ഇത് തമിഴ്നാടല്ല എന്ന് പറഞ്ഞായിരുന്നു ഇയാൾ ഇത്തരത്തിൽ അതിക്രമം കാട്ടിയത്. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു.
പിടിയിലായ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോ ഒരു കണ്ടെയ്നർ ലോറി ഡ്രൈവറാണ്. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ടിജോയെ ചോദ്യം ചെയ്ത് വരികയാണ്. എന്താണ് ഇത്തരത്തിൽ ഒരു ആക്രമണത്തിന് പിന്നിലെന്നുള്ളത് ഇയാളിൽ നിന്ന് വ്യക്തമായി തന്നെ ചോദിച്ചറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























