Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

'കഷ്ടപ്പെട്ടു പഠിച്ചു ഡിഗ്രികൾ നേടിയ നേരത്ത് ഈ പാർട്ടിയിൽ ഒരു മെമ്പർഷിപ്പ് എടുത്ത് രണ്ട് സിന്ദാബാദ് വിളിച്ചിരുന്നുവെങ്കിൽ ഇന്ന് ഏതെങ്കിലും സർവ്വകലാശാലയുടെ വി സി ആയിട്ട് ഇരുന്ന് വള്ളീം പുള്ളീം തെറ്റി കത്തെഴുതി കളിക്കാമായിരുന്നു. ഹൈക്കോടതി കണ്ടം വഴി ഓടിച്ചിട്ടും ഒട്ടും കൂസാത്ത അവരുടെ ഭാവമുണ്ടല്ലോ അത് വെളിവാക്കുന്നു നമ്മുടെ പിഴച്ച സിസ്റ്റം...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

21 NOVEMBER 2022 11:26 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വിവിധ സർവകലാശാല വിസി നിയമനത്തിൽ പല വിധത്തിലുള്ള ആക്ഷേപങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകികയറ്റുന്ന നയമാണ് ഇതുവഴി പുറത്ത് വന്നത്. 'പ്രിയ വർഗ്ഗീസിൻ്റെ ശരീരഭാഷയും ആറ്റിറ്റ്യൂഡും ഒക്കെ കണ്ടപ്പോൾ തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളൻ പ്രസാദാണ് മനസ്സിൽ തെളിഞ്ഞത്. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടിട്ടും അത് സമ്മതിക്കാതെ താൻ കളളനല്ലായെന്ന് സമർത്ഥിക്കുന്ന ഫഹദിൻ്റെ അതേ ശരീരഭാഷയുള്ള ആദ്യത്തെ സഖാത്തിയൊന്നുമല്ല പ്രിയ വർഗ്ഗീസ്' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

 

പ്രിയ വർഗ്ഗീസിൻ്റെ ശരീരഭാഷയും ആറ്റിറ്റ്യൂഡും ഒക്കെ കണ്ടപ്പോൾ തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളൻ പ്രസാദാണ് മനസ്സിൽ തെളിഞ്ഞത്. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടിട്ടും അത് സമ്മതിക്കാതെ താൻ കളളനല്ലായെന്ന് സമർത്ഥിക്കുന്ന ഫഹദിൻ്റെ അതേ ശരീരഭാഷയുള്ള ആദ്യത്തെ സഖാത്തിയൊന്നുമല്ല പ്രിയ വർഗ്ഗീസ്. ഇതിനു മുമ്പ് ഇത്തരം സന്ദർഭങ്ങളിൽ കയ്യോടെ പിടിക്കപ്പെട്ടിട്ടും ഏതു വിധേനയും തൻ്റെ ഭാഗം ക്ലിയർ എന്ന് കാണിക്കാൻ മെഴുകി പിടിച്ചു നില്‌ക്കുന്ന പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്. അവർക്കെല്ലാം ഒരു കാര്യത്തിൽ സമാനതയുണ്ട്. അവരെല്ലാം 916 സഖാത്തികളാണ് എന്നത് തന്നെ. അവരിൽ ഹൈ പ്രൊഫൈൽ സഖാത്തികൾ മുതൽ ലോക്കൽ അന്തം സഖാത്തികൾ വരെ ഉൾപ്പെടുന്നുണ്ട്. പാർട്ടി മെമ്പർഷിപ്പ് എടുക്കുന്ന മാത്രയിൽ ഇവർക്ക് ഇറ്റിച്ചു നല്കുന്നുണ്ട് വൃത്തികെട്ട narcissistic attitude..

ഒപ്പം ഏത് ഭൂലോക ഉഡായിപ്പ് സിദ്ധാന്തങ്ങളും മണ്ടത്തരങ്ങളും വിളിച്ചുപറഞ്ഞാലും ആഹാ നിലപാട് എന്ന സർട്ടിപ്പിക്കറ്റ് ഒപ്പിട്ടുകൊടുക്കുന്നതിനൊപ്പം ബുദ്ധിജീവി ഫെല്ലോഷിപ്പും. കേരളവർമ്മ കോളേജിനു സ്വന്തമായി ഒരു പാക്കേജ് തന്നെയുണ്ട് ഇക്കാര്യത്തിൽ. നവോത്ഥാന - പുരോഗമന - വിപ്ലവ ഭാവി തലമുറയെ മൂശയിലിട്ട് വാർത്തെടുക്കുന്ന നമ്മളിടമായ കോളേജിൽ പഠിപ്പിക്കാൻ വേണ്ട എലിജിബിലിറ്റി തന്നെ പാർട്ടി മെമ്പർഷിപ്പും മുട്ടിലിഴഞ്ഞും ന്യായീകരിക്കാനുള്ള കഴിവും കാണ്ടാമൃഗത്തെ പിന്നിലാക്കുന്ന തൊലിക്കട്ടിയുമാണ്. എങ്ങനെ വീണാലും നാല് കാലിൽ ലാൻഡ് ചെയ്യാനുള്ള മാർജ്ജാര ഏക്ഷൻ പണ്ട് കവിതാ മോഷണ സമയത്ത് മറ്റൊരു ടീച്ചറിൽ ലോകം കണ്ടതാണല്ലോ!

കഷ്ടപ്പെട്ടു പഠിച്ചു ഡിഗ്രികൾ നേടിയ നേരത്ത് ഈ പാർട്ടിയിൽ ഒരു മെമ്പർഷിപ്പ് എടുത്ത് രണ്ട് സിന്ദാബാദ് വിളിച്ചിരുന്നുവെങ്കിൽ ഇന്ന് ഏതെങ്കിലും സർവ്വകലാശാലയുടെ വി സി ആയിട്ട് ഇരുന്ന് വള്ളീം പുള്ളീം തെറ്റി കത്തെഴുതി കളിക്കാമായിരുന്നു. ഹൈക്കോടതി കണ്ടം വഴി ഓടിച്ചിട്ടും ഒട്ടും കൂസാത്ത അവരുടെ ഭാവമുണ്ടല്ലോ അത് വെളിവാക്കുന്നു നമ്മുടെ പിഴച്ച സിസ്റ്റം.

അതായത് സിന്ദാവാ വിളിച്ചപ്പോൾ പാർട്ടി കുപ്പിപ്പാലായി ഊട്ടിയ ദാറ്റ് സെയിം narcissistic attitude ഉം തലയിൽ കയറ്റി വച്ച രണ്ട് ചാക്ക് ഈഗോയും ദേഹത്ത് വാരി ചുറ്റിയ ഫേക്ക് പുരോഗമന കം ബുദ്ധിജീവി കപടതയുമൊക്കെ അവരുടെ ശരീരഭാഷയിലുണ്ട്. ഈ ആരോപണത്തിൽ നിന്നെല്ലാം ഊരി പോകാൻ പാർട്ടി സഹായിക്കും എന്ന ഹുങ്ക് ആണത്. അതിന് കാരണം ഇവരെ പോലെ പിൻവാതിൽ വഴി അർഹത ഇല്ലാതെ കള്ള സർട്ടിഫിക്കറ്റുകളുമായി കടന്നു കൂടിയ പലരും ഇപ്പോഴും അവർക്കൊപ്പമോ അവർക്ക് മുകളിലായോ പല സർവ്വകലാശാലകളിൽ ഉണ്ടെന്ന് അവർക്കറിയാം. അവരുടെ വിവരങ്ങൾ പുറത്തുവരാതെ ഇരിക്കണമെങ്കിൽ ഇവരെ ഏതു വിധേനയും താങ്ങിയേ പറ്റൂ യു.കെ.ജി സെൻ്ററിനും അടിമകൾക്കും. ഇത്രമേൽ വൃത്തികെട്ട ഒരു ഭരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (13 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (25 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (29 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (34 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (51 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends