ഒരു ലോകകപ്പിൻ്റെ തുടക്കം എങ്ങനെയാകണോ അത്തരത്തിൽ തന്നെയാണ് അൽ ബെയ്ത്തും തുടങ്ങിയത്; നിറഞ്ഞു കവിഞ്ഞ ഖത്തറി ആരാധകർക്കു മുമ്പിൽ ആതിഥേയർ പരാജയമേറ്റുവാങ്ങിയെങ്കിലും തങ്ങൾ ഒട്ടും മോശമല്ല എന്ന് തെളിയിക്കാൻ ഖത്തറിനായി; ഫുടബോൾ നിരീക്ഷണവുമായി സന്ദീപ് ജി

ലോകകപ്പിൻ്റെ തുടക്കം എങ്ങനെയാകണോ അത്തരത്തിൽത്തന്നെയാണ് അൽ ബെയ്ത്തും തുടങ്ങിയത്. നിറഞ്ഞു കവിഞ്ഞ ഖത്തറി ആരാധകർക്കു മുമ്പിൽ ആതിഥേയർ പരാജയമേറ്റുവാങ്ങിയെങ്കിലും തങ്ങൾ ഒട്ടും മോശമല്ല എന്ന് തെളിയിക്കാൻ ഖത്തറിനായി എന്ന നിർണായക കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് സന്ദീപ് ജി .
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു ലോകകപ്പിൻ്റെ തുടക്കം എങ്ങനെയാകണോ അത്തരത്തിൽത്തന്നെയാണ് അൽ ബെയ്ത്തും തുടങ്ങിയത്. നിറഞ്ഞു കവിഞ്ഞ ഖത്തറി ആരാധകർക്കു മുമ്പിൽ ആതിഥേയർ പരാജയമേറ്റുവാങ്ങിയെങ്കിലും തങ്ങൾ ഒട്ടും മോശമല്ല എന്ന് തെളിയിക്കാൻ ഖത്തറിനായി. എന്നർ വലൻസിയയും കൂട്ടരും അക്ഷരാർഥത്തിൽ നിറഞ്ഞാടിയപ്പോൾ ഇക്വഡോർ വിജയികളെപ്പോലെയാണ് കളിച്ചത്.
എതിരാളികൾക്ക് ഒരവസരവും നൽകാതെയായിരുന്നു ലാറ്റിനമേരിക്കൻ രാജ്യത്തിൻ്റെ കുതിപ്പ്. 22-ാം ലോകകപ്പിലെ ആദ്യ ഗോളും പെനാൽറ്റി ഗോളുമൊക്കെ സ്വന്തമാക്കിയാണ് ഇക്വഡോർ നായകൻ മൈതാനം വിട്ടത്. ഗ്രൂപ്പ് എയിലെ മറ്റ് രണ്ടു ടീമുകളായ ഹോളണ്ടിനും സെനഗലിനും കനത്ത വെല്ലുവിളിയാകും ഇക്വഡോർ എന്നുറപ്പ്. ലോകകപ്പ് അതിൻ്റെ ആവേശം നുരഞ്ഞു പൊന്തട്ടെ. -
https://www.facebook.com/Malayalivartha

























