റോഡരികില്‍ ഉപേക്ഷിച്ച ട്രോളി ബാഗിനുള്ളില്‍ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലയാളി സ്വന്തം പിതാവ്; വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

ലക്‌നൗവിൽ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ്. ഡല്‍ഹി ബദര്‍പൂര്‍ സ്വദേശിനി ആയുഷി യാദവ് എന്ന 22-കാരിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്സ്പ്രസ് വേയുടെ സര്‍വീസ് റോഡിലായിരുന്നു മൃതദേഹം അടങ്ങിയ ട്രോളി ബാഗ് യു.പി പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.
അതേസമയം പിതാവ് നിതേഷ് യാദവിനോട് പറയാതെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പുറത്തുപോയിരുന്നു. തുടർന്ന് ഇക്കാര്യം പിതാവിനെ ഏറെ പ്രകോപിപ്പിച്ചു. തുടർന്ന് തിരികെ വീട്ടില്‍ വന്നു കയറിയപ്പോള്‍ മകളെ നിതേഷ് ശകാരിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോക്കെടുക്കുകയും മകളെ വെടിവെച്ച് കൊല്ലുകയും ചെയ്തു. നവംബര്‍ 17നായിരുന്നു സംഭവം നടന്നത്.
പിന്നാലെ മൃതദേഹം ഒരു പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ട്രോളി ബാഗിനുള്ളിലാക്കി മഥുരയില്‍ കൊണ്ടുവന്ന് കളഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹമടങ്ങുന്ന ബാഗ് പോലീസ് കണ്ടെത്തിയത്. മാത്രമല്ല പിതാവ് നിതേഷ് യാദവ് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























