മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായി പോയ ബസിലെ ഡ്രൈവര്‍ക്ക് ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളര്‍ന്ന് ബസിന്റെ ഗിയര്‍പോലും മാറ്റാന്‍ സാധിക്കാതെ.... മനോധൈര്യം കൈവിടാതെ സുരക്ഷിതമായി ബസ് റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ കുഴഞ്ഞു വീണു, ഒടുവില്‍ സംഭവിച്ചത്....

മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായി പോയ ബസിലെ ഡ്രൈവര്‍ക്ക് ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളര്‍ന്ന് ബസിന്റെ ഗിയര്‍പോലും മാറ്റാന്‍ സാധിക്കാതെ.... മനോധൈര്യം കൈവിടാതെ സുരക്ഷിതമായി ബസ് റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ കുഴഞ്ഞു വീണു, ഒടുവില്‍ സംഭവിച്ചത്....
ഡ്രൈവ് ചെയ്യുന്നതിനിടെ ഒരുഭാഗം തളര്‍ന്ന് ബസിന്റെ ഗിയര്‍പോലും മാറ്റാന്‍ കഴിയാതിരുന്നിട്ടും സിഗീഷ് മനോധൈര്യം കൈവിട്ടില്ല. നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് റോഡരികില്‍ സുരക്ഷിതമായി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സീറ്റില്‍ കുഴഞ്ഞുവീണു. അപ്പോഴാണ് ബസിലെ 48 യാത്രക്കാരും കണ്ടക്ടറും സിഗീഷിന്റെ അസുഖകാര്യമറിയുന്നത്.
പെട്ടെന്നു തന്നെ യാത്രക്കാരും കണ്ടക്ടറും നാട്ടുകാരുംചേര്‍ന്ന് സിഗീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ സിഗീഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു.
കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി ഡിപ്പോയില്‍നിന്ന് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായിപ്പോയ ബസിലെ ഡ്രൈവറാണ് താമരശ്ശേരി ചുണ്ടക്കുന്നുമ്മല്‍ സിഗീഷ്.
ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ താമരശ്ശേരിയില്‍നിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കുന്നംകുളത്തുനിന്ന് മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ യാത്രക്കാരെ ചാലക്കുടി സ്റ്റേഷനിലെത്തിക്കുകയും അവിടെനിന്ന് മറ്റൊരു ബസില്‍ ഇവരെ മലക്കപ്പാറയിലെക്ക് കൊണ്ടുപോവുകയായിരുന്നു.
ഇതിനുമുമ്പും സിഗീഷിന്റെ മനോധൈര്യം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ സിഗീഷ് ഓടിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരുന്നു.ബസിന് മുകളിലേക്ക് മണ്ണും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. ഷീറ്റും മറ്റും ഉപയോഗിച്ച് പിന്നീട് ബസ് താത്കാലികമായി യാത്രായോഗ്യമാക്കിയതിനുശേഷം സിഗീഷ് യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയായിരുന്നു.
അതേസമയം കോഴിക്കോട് ഫറോക്കിലുള്ള ഒരു ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്നുള്ള രണ്ടുബസുകളിലായി തൊണ്ണൂറോളം പേര്‍ വിനോദയാത്ര പോയത്.
"
https://www.facebook.com/Malayalivartha

























