ഫുട്ബാള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.....

ഫുട്ബാള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി .
വിഷയം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിശദീകരണം തേടി. ആശുപത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. സംഭവം ആവര്‍ത്തിക്കാതിരിക്കാനായി നടപടി സ്വീകരിക്കുമെന്നും വീണ ജോര്‍ജ് .തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്‌സില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ 17കാരനായ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.
ഒക്ടോബര്‍ 30 ന് വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണാണ് കയ്യിലെ എല്ല് പൊട്ടിയത്. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയില്‍ നിന്ന് സര്‍ജറി നടത്താന്‍ പോലും തയ്യാറായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അപ്പോഴേക്കും കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല.കൈ മുഴുവനായി മുറിച്ചു മാറ്റാനാണ് മെഡിക്കല്‍ കോജളില്‍ നിന്ന് പറഞ്ഞത്.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മുട്ടിനു താഴെ വെച്ച് മുറിച്ചത്. തലശേരി ആശുപത്രിയുടെ അനാസ്ഥയാണ് കൈ മുറിച്ച് മാറ്റാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി.എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശ്ശേരി ജനറല്‍ ആശുപത്രി വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























