Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ശരണം വിളിമാത്രം ബാക്കി... ശബരിമലയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സ്‌പെഷ്യല്‍ സര്‍വീസുകളില്‍ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം; എന്തിന് പാവങ്ങളെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി നന്നാക്കുന്നു

22 NOVEMBER 2022 10:13 AM IST
മലയാളി വാര്‍ത്ത

പമ്പയിലേക്ക് കെഎസ്ആര്‍ടിസിയെ മാത്രമാണ് അനുവദിക്കാറ്. എന്നിട്ട് വന്‍ വര്‍ധനവാണ് പാവപ്പെട്ട ഭക്തരില്‍ നിന്നും വാങ്ങുന്നത്. 30 ശതമാനം അധികമായി സ്‌പെഷ്യല്‍ സര്‍വീസായി വാങ്ങാറുണ്ടെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. സാധാരണ സര്‍വീസില്‍ പോലും ഫുള്‍ ആയാണ് പോകുന്നത്. അതിലൂടെ തന്നെ വന്‍ ലാഭമാണ്. ഈ സ്‌പെഷ്യല്‍ സര്‍വീസെന്ന പേരില്‍ ഉള്ള ലാഭം പറയേണ്ട. അന്യസംസ്ഥാനത്തെ പല ഭക്തരും പമ്പയിലേക്ക് സൗജന്യ യാത്ര പറഞ്ഞെങ്കിലും അതിനെ പ്രോത്സാഹിപ്പിച്ചില്ല.

ഭക്തരുടെ മനസ് കോടതി കണ്ടു. ശബരിമലയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സര്‍ക്കാരിനോടും കെ.എസ്.ആര്‍.ടി.സിയോടും വിശദീകരണം തേടി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.



എരുമേലി, പത്തനംതിട്ട, കോട്ടയം, കുമളി, റാന്നി എന്നിവിടങ്ങളിലേക്ക് മറ്റു സ്ഥലങ്ങളില്‍നിന്ന് നിലവിലുള്ള ബസ് സര്‍വീസുകള്‍ പമ്പവരെ നീട്ടി സ്‌പെഷ്യല്‍ സര്‍വീസാക്കി അധികനിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ നീതീകരിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു. ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.ശബരിമലയിലേക്ക് ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളെല്ലാം സ്‌പെഷ്യല്‍ സര്‍വീസാണെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.

മലമ്പാതകളിലൂടെയുള്ള ബസ് സര്‍വീസിന് 25 ശതമാനം അധികനിരക്ക് ഈടാക്കാന്‍ അനുമതി നല്‍കി നോട്ടിഫിക്കേഷന്‍ നിലവിലുണ്ട്. ളാഹ - പമ്പ, എരുമേലി - പമ്പ റൂട്ടുകളില്‍ മാത്രമാണ് ഈ നിരക്ക് ഈടാക്കുന്നത്. ഇതിനുപുറമേ സ്‌പെഷ്യല്‍ സര്‍വീസെന്ന നിലയില്‍ 30ശതമാനം കൂടിയ നിരക്ക് ഈടാക്കുന്നുണ്ടെന്നും വിശദീകരിച്ചു. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ലോഫ്‌ളോര്‍ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. 36 സീറ്റുകളാണ് ഇവയിലുള്ളതെന്നും കെ.എസ്.ആര്‍.ടി.സിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് 187 കിലോമീറ്റര്‍ ദൂരമുള്ളതില്‍ 47.9 കിലോമീറ്റര്‍ മലമ്പാതയാണെന്നും വിശദീകരിച്ചു.

 



പമ്പയിലേക്കു സര്‍വീസ് നടത്തുന്ന എല്ലാ സര്‍വീസുകളും തീര്‍ഥാടനം കഴിയുംവരെ കെഎസ്ആര്‍ടിസി ശബരിമല സ്‌പെഷല്‍ ആക്കി. ഈ സര്‍വീസുകളില്‍ അധികനിരക്കും ഈടാക്കും. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപ്പോകളില്‍നിന്നു പമ്പയിലേക്ക് ദിവസവും സര്‍വീസ് നടത്തിവന്ന ഷെഡ്യൂള്‍ ബസുകളും സ്‌പെഷല്‍ ആക്കി. എരുമേലിയില്‍ നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓര്‍ഡിനറി സര്‍വീസ് തീര്‍ഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.

പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന്റെ നിരക്ക് കൂട്ടിയിട്ടില്ല. ലോഫ്‌ലോര്‍ ബസുകളാണ് ചെയിന്‍ സര്‍വീസിന് എത്തിച്ചിട്ടുള്ളത്. എസി ബസിന് 80 രൂപയും നോണ്‍ എസി ബസിന് 50 രൂപയുമാണ് നിരക്ക്. പത്തനംതിട്ട- പമ്പ ഫാസ്റ്റ് പാസഞ്ചറില്‍ ഇന്നലെ വരെ 112 രൂപയായിരുന്നു. അതാണ് 143 രൂപയായി വര്‍ധിച്ചത്.



ഈ വര്‍ഷം മേയ് ഒന്നിനാണ് സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധിപ്പിച്ചത്. അതിനു ശേഷമുള്ള മാസപൂജ സമയത്ത് വര്‍ധിപ്പിച്ച സാധാരണ നിരക്കിലാണ് വിവിധ ഡിപ്പോകളില്‍ നിന്നു പമ്പയിലേക്ക് സ്‌പെഷല്‍ സര്‍വീസ് നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അധിക നിരക്ക് ഈടാക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതു പുനഃസ്ഥാപിച്ചത്.

അതേസമയം അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപം.എന്നാല്‍ മതവ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകള്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്‌പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.



ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിന് മാത്രമല്ല ഈ വര്‍ദ്ധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (44 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (57 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends