സുഹൃത്തിനോടൊപ്പം ഹോംസ്റ്റേയില്‍ മുറിയെടുത്ത യുവാവ് മരിച്ചു.... നെഞ്ചുവേദനയെ തുടര്‍ന്ന് ജോബിയെ ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഹോംസ്റ്റേയില്‍ സുഹൃത്തിനോടൊപ്പം മുറിയെടുത്ത യുവാവ് മരിച്ചു. കടുത്തുരുത്തി കെ.എസ്.പുരം കുന്നേല്‍ ജോബി ജോണ്‍ (41) ആണ് മരിച്ചത്. തീക്കോയി മാവടിയിലെ ഹോംസ്റ്റേയിലാണ് സംഭവം. തിങ്കളാഴ്ച പത്തരയോടെയാണ് സുഹൃത്തായ സ്ത്രീയ്‌ക്കൊപ്പം ജോബി ഹോംസ്റ്റേയിലെത്തിയത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ജോബിയെ ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha






















