Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെകല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ സാക്ഷിയായ മുന്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖിന് അറസ്റ്റു വാറന്‍ഡ്... ഈ കേസിലെ അഞ്ചുസാക്ഷികളോട് കൂടി ചൊവ്വാഴ്ച്ച ഹാജരാകാന്‍ അഡീഷണല്‍ കോടതി ജഡ്ജ് രാജീവന്‍വാച്ചാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....

22 NOVEMBER 2022 10:07 AM IST
മലയാളി വാര്‍ത്ത

 

കഴിഞ്ഞ ദിവസം ഹാജരാകാത്തതിനെ തുടര്‍ന്നാണ് സിദ്ദിഖിനെതിരെ അറസ്റ്റു വാറന്‍ഡ് പുറപ്പെടുവിപ്പിച്ചത്. ഈ കേസില്‍ മൊത്തം 24 സാക്ഷികളാണുള്ളത്. ഇവരില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം അന്‍പത്തിയേഴ് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ജര്‍മനിയിലേക്ക് ചികിത്‌സയ്ക്കു പോകും മുന്‍പെ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

 

സിദ്ദിഖ് എം. എല്‍. എയുടെ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചത്പ്രകാരമാണ് കഴിഞ്ഞ 17ന് ഹാജരാകാന്‍ അവസരം നല്‍കിയത്. എന്നാല്‍ 17ന് ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി എം. എല്‍. എയെ വിമര്‍ശിച്ചിരുന്നു. ഈ കേസിലെ സാക്ഷികളില്‍ കെ.പി നൂറുദ്ദീന്‍ നേരത്തെ മരണമടഞ്ഞിരുന്നു. മറ്റൊരു സാക്ഷിയായ കെ.സി ജോസഫ് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. എം. എല്‍. എ മാരായ കെ. കെ നാരായണന്‍, സി.കൃഷ്ണന്‍ ഉള്‍പ്പെടെ 114- പേരാണ് കേസിലെ പ്രതികള്‍. അഡ്വ. നിസാര്‍ അഹമ്മദ് വിചാരണകാലയളവില്‍ മരണമടഞ്ഞിരുന്നു.

 

 

പ്രതിഭാഗത്തിന് വേണ്ടി മുന്‍ജില്ലാ ഗവ.പ്രൊസിക്യൂട്ടറും പ്‌ളീഡറുമായ അഡ്വ.ബി.പി ശശീന്ദ്രന്‍, വിനോദ്കുമാര്‍ ചമ്പളോന്‍, അഡ്വ.സി.രേഷ്മ, എന്നിവരാണ് ഹാജരാകുന്നത്. പ്രൊസിക്യൂട്ടര്‍ക്ക് വേണ്ടി അഡീഷനല്‍ പെ്ാസിക്യൂട്ടര്‍ രാജേന്ദ്രബാബുവാണ് ഹാജരാവുന്നത്.

സംസ്ഥാന പൊലിസ് കായിക മേളയുടെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞുവധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സോളാര്‍ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ചായിരുന്നു അക്രമം. കല്ലേറില്‍ അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

 

 

 

 

സംസ്ഥാന രാഷ്ട്രീയത്തില്‍തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണിത്. ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാലയളവില്‍ നിയമസഭാസാമാജികന്‍മാരായ രണ്ടു പേര്‍ കേസിലെ പ്രതികളാണെന്നതാണ് ഈ കേസിനെ സവിശേഷമാക്കുന്നത്. അതേസമയം ജർമനിയിലെ ചികിത്സയ്ക്കുശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ മൂന്നുമണിയോടെ ഖത്തർ എയർവേസിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ജർമനിയിൽ ലേസർ ശസ്ത്രക്രിയയാണ് അദ്ദേഹത്തിനു നൽകിയത്. വിദഗ്ധചികിത്സ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇത് എവിടെ വേണമെന്നു തീരുമാനിച്ചിട്ടില്ല.

 

 

 

ചികിത്സയ്ക്കുശേഷം തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസി’ലാണ് അദ്ദേഹമുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സന്ദർശകരെ ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ സന്ദർശിച്ചു.

 

 

 

ലേസർ ശസ്ത്രക്രിയയ്ക്കുശേഷം ഉന്മേഷവാനായുള്ള ഉമ്മൻചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ബെന്നി ബെഹനാൻ എം.പി., മക്കളായ ചാണ്ടി ഉമ്മൻ, മറിയ, അച്ചു എന്നിവരാണ് ഉമ്മൻചാണ്ടിക്കൊപ്പം ജർമനിയിലുണ്ടായിരുന്നത്. ഈ മാസം ആറിനാണ് ഉമ്മൻചാണ്ടി ജർമനിയിൽ ചികിത്സയ്ക്കായി പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (43 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (56 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends