മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് ഒരു മരണം, മൂന്നു പേര്‍ക്ക് പരുക്ക്, അപകടത്തില്‍ പെട്ടത് തൊടുപുഴ അല്‍അസ്ഹര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ , മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലായിരുന്നു അപകടം

മൂവാറ്റുപുഴയില്‍ കാര്‍ മറിഞ്ഞ് ഒരു മരണം, മൂന്നു പേര്‍ക്ക് പരുക്ക്, അപകടത്തില്‍ പെട്ടത് തൊടുപുഴ അല്‍അസ്ഹര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ , തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ രാവിലെ 9.45ഓടെയാണ് അപകടം ഉണ്ടായത്.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. നാല് പേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആയുഷിന് ജീവന്‍ നഷ്ടമായിരുന്നു.
മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മുഴുവന്‍ പേരെയും പുറത്തെത്തിച്ചത്. തൊടുപുഴ ഭാഗത്തു നിന്നുവന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
വലിയ താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ അമിതവേഗതയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തെടുക്കുമ്പോള്‍ നാലു പേരുടേയും നില ഗുരുതരമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha






















