Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

പ്രേതം ഓൺലൈൻ; വാട്ട്‌സ് ആപ്പ് വഴി സന്ദേശം ഇട്ടിട്ടു ഫാൻ അണക്കും മോട്ടോർ ഓൺ ആക്കും; വൈദ്യുതോപകരണങ്ങളോട് ഒരു പ്രത്യേക ഇഷ്ടം; കൊട്ടാരക്കരയിൽ പൊറുതി മുട്ടി വീട്ടുകാർ

22 NOVEMBER 2022 04:10 PM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കര നെല്ലിക്കുന്നത് വിചിത്ര പരാതിയുമായി എത്തിയിരിക്കുകയാണ് വീട്ടുകാർ. വാട്ട്‌സ് ആപ്പ് വഴി മെസ്സേജ് വരുന്നതിന് അനുസരിച്ചു വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നതാണ് പരാതി. സംഭവങ്ങളുടെ തുടക്കം വീട്ടിലെ സ്വിച്ച് ബോർഡും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചുകൊണ്ടാണ്. വീട്ടിലെ ഗൃഹനാഥൻ രാജൻ ഒരു ഇലെക്ട്രിഷ്യനാണ് ഇദ്ദേഹവും മറ്റു പല ഇലെക്ട്രിഷ്യന്മാരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും അടക്കം എല്ലാവരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇത് എന്ത് കൊണ്ട് എന്ന് കണ്ടു പിടിക്കാൻ ആർക്കും സാധിച്ചില്ല. ഇതോടെ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഊരി ഇട്ടിരിക്കുകയാണ്. പിന്നീട് സംഭവങ്ങളുടെ രീതി മാറി.

രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണിലൂടെയായി അടുത്ത കളികൾ. വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതക്ക് സന്ദശങ്ങൾ അയക്കും. തുടർന്ന് ഫോണിൽ പറയുന്നത് അതുപോലെ വീട്ടിൽ സംഭവിക്കും. ഒരിക്കൽ സജിതയും കുഞ്ഞും മുറിയിൽ കിടക്കുമ്പോൾ വാട്ട്‌സ് ആപ്പിൽ വന്ന സന്ദേശം "നീ മോളുമായി കിടക്കുവാണോ. നീ ഫാനിൽ ഇട്ട് കൊണ്ട് കിടക്കേണ്ട. നിന്റെ ഫാൻ ഇപ്പോൾ ഓഫ് ആകും" തുടർന്ന് ഉടനെ ഫാൻ ഓഫ് ആയി. പിന്നീടൊരിക്കൽ വന്ന സന്ദേശം നീ ചെന്ന് മോട്ടോറിന്റെ സ്വിച്ച് ഓഫ് ചെയ്തോ ഇപ്പൊ നിറഞ്ഞു വെള്ളം ഒഴുകും. തുടർന്ന് അതും അപ്പോൾ തന്നെ സംഭവിച്ചു.

വീട്ടുകാർ പോലീസിലും സൈബർ സെല്ലിനും പരാതി നൽകി . എന്നാൽ പ്രയോജനം ഒന്നും ഉണ്ടായില്ല എന്നിവർ പറയുന്നു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടത് ആണെന്ന് സൈബർ സെൽ പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഇവർക്ക് സാധിച്ചിട്ടില്ല. വീട്ടുകാർ പുതിയ ഫോൺ വാങ്ങി സിം മാറ്റി ഇട്ടു നോക്കിയെങ്കിലും ഇവരുടെ വീടിന്റെ ഗേറ്റ് കഴിയുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു ഓഫ് ആയി ലോക്ക് വീഴും. ലോക്ക് ഇടാതെയാണ് ഇവർ പുതിയ ഫോൺ കൊണ്ടുവരുന്നത്. പിന്നീട് ഓൺ ആയി കഴിയുമ്പോൾ വീണ്ടും പ്രശ്നങ്ങൾ അതേ പോലെ നിലനിൽക്കും.

ഫോൺ ഹാക്ക് ആയതാണെങ്കിലും മറ്റ് സംഭവങ്ങൾക്കു വിശദീകരണം നൽകാൻ പോലീസിനോ മറ്റുള്ളവർക്കോ സാധിച്ചിട്ടില്ല. ഗുരുതരമായ സൈബർ കുറ്റമാണ് മാസങ്ങളായി ഇവിടെ നടക്കുന്നതെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനും സൈബർസെല്ലിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 minute ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (42 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (55 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends