Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഗവര്‍ണറെ ചാൻസലർ പദവിയില്‍ നിന്ന് മാറ്റുന്ന ബിൽ തയ്യാറാക്കി തുടങ്ങി നിയമവകുപ്പ് , ബില്‍ നിയമസഭയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി തേടിയേക്കും, ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല?, മുഖ്യനുള്ള അടുത്ത വെടി പൊട്ടി

22 NOVEMBER 2022 11:16 AM IST
മലയാളി വാര്‍ത്ത

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഒത്തുചേരുകയാണ്. ഗവര്‍ണറെ ചാൻസലർ പദവിയില്‍ നിന്ന് മാറ്റുന്ന ബിൽ തയാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ നിർദേശം നൽകിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇത് പ്രകാരമുള്ള ബില്‍ നിയമവകുപ്പ് തയ്യാറാക്കി തുടങ്ങി എന്നതാണ്.

അടുത്താഴ്ചയോടെ ബില്‍ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കുന്നത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക. അധിക സാമ്പത്തികബാധ്യത ഉണ്ടെങ്കിൽ ബിൽ സഭയിൽ കൊണ്ടുവരും മുൻപ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്.

ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നാവുമെന്ന് കരട്ബില്ലിൽ ഉൾപ്പെടുത്തും. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ തയാറാക്കാൻ മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പ് നടപടികളിലേക്ക് കടന്നത്.

ആർട്സ് ആന്‍റെ സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാവും. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി സര്‍ക്കാര്‍ തേടിയേക്കും.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസിന് വിയോജിപ്പ് ഉള്ളത് കൊണ്ട് ബില്‍ ഐകകണ്ഠേന പാസാക്കാന്‍ സാധ്യതയില്ല. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് അതൃപ്തിയുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ചുരുക്കം. രാജ്ഭവനില്‍ പൊടിയടിച്ച് ഇരിക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്ലിനൊപ്പം ഈ ബില്‍ കൂടി ചേരുമ്പോള്‍ അത് നിയമമാവണമെങ്കില്‍ സര്‍ക്കാരിന് നിയമവഴി തേടേണ്ടി വരും.

അതേസമയം, സർവകലാശാല ചാൻസലർ സ്ഥാനം ഒഴിയില്ലെന്നും നിയമപരമായി നേരിടാമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല ചാൻസലർമാരായ വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ഓർഡിനൻസ്‌ കാര്യം വാർത്താലേഖകർ ചോദിച്ചപ്പോഴാണ്‌ ഗവർണറുടെ മറുപടി നൽകിയത്. ചാൻസലർ പദവി സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല.

കേരളപിറവി മുതലുള്ള കീഴ്‌വഴക്കമാണ്‌. ദേശീയധാരണ ഇക്കാര്യത്തിലുണ്ട്‌ എന്നും ഗവർണർ പറഞ്ഞു. പേഴ്‌സണൽ സ്‌റ്റാഫായി ആരെയൊക്കെ നിയമിക്കണമെന്ന്‌ തീരുമാനിക്കാൻ തനിക്ക്‌ അധികാരമുണ്ടെന്നും നിയമലംഘനമുണ്ടോ എന്നു മാത്രം നോക്കിയാൽ മതിയെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 minute ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (42 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (55 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends