കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു; തോട്ടം തൊഴിലാളി ബോധമില്ലാതെ കിടന്നത് മണിക്കൂറുകള്‍; ഒടുവിൽ ആശുപത്രിയിലെത്തിയത് ഇങ്ങനെ

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്. ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ തോട്ടം തൊഴിലാളി ബോധമില്ലാതെ തേയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകളാണ്. സംഭവത്തിൽ കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ.രാമര്‍ (55) റിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തോട്ടം തൊഴിലാളിയായ ഇയാള്‍ ജോലി കഴിഞ്ഞ് മേയാന്‍ വിട്ടിരുന്ന കന്നുകാലികളെയുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് സംഭവം. തുടർന്ന് മൂന്നാം നമ്പര്‍ ഫീല്‍ഡില്‍ വച്ച് പാഞ്ഞു വന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു.
അതേസമയം ആക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടില്‍ കിടന്നു എന്നാണ് പറയുന്നത്. പിന്നാലെ രാത്രി ബോധം തെളിഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണില്‍ ഭാര്യ പൊന്നുത്തായിയെ വിളിച്ച് വിവരമറിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തി ഇയാളെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പ്രഥമ ചികിത്സ നല്‍കിയ ശേഷം ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ദേവികുളം റേഞ്ചര്‍ പി.വി. വെജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha






















