Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

കേരള മുഖ്യമന്ത്രി പിണറായി വിജയന് എപ്പോഴും ഒരു ശ്ത്രുവേണമെന്ന നിര്‍ബന്ധബുദ്ധിക്കാരനെന്ന് തോന്നുന്നു. പ്രതിപക്ഷത്തെ ശത്രു പക്ഷത്ത് നിന്ന് വിട്ടിട്ട് ഗവര്‍ണറെ പിടിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്‌റുമുട്ടല്‍ പിണറായിയും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വ്യക്തിഗത ശത്രുതയിലേക്ക് വഴിമാറി

22 NOVEMBER 2022 01:46 PM IST
മലയാളി വാര്‍ത്ത

എകെജി സെന്റര്‍ നിര്‍ദ്ദേശം സിഎജി അംഗീകരിക്കണം.
കേരള മുഖ്യമന്ത്രി പിണറായി വിജയന് എപ്പോഴും ഒരു ശ്ത്രുവേണമെന്ന നിര്‍ബന്ധബുദ്ധിക്കാരനെന്ന് തോന്നുന്നു.  പ്രതിപക്ഷത്തെ ശത്രു പക്ഷത്ത് നിന്ന് വിട്ടിട്ട് ഗവര്‍ണറെ പിടിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്‌റുമുട്ടല്‍ പിണറായിയും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വ്യക്തിഗത ശത്രുതയിലേക്ക് വഴിമാറി. ഇപ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ തോറ്റ് തൊപ്പിയിട്ട് നില്ക്കുന്ന കാഴ്ചയാണുള്ളത്. തോറ്റു കൊണ്ടിരിക്കുന്നെങ്കിലും ഗവര്‍ണറെ പുറത്താക്കാനുള്ള ബില്ലിന്റെ പണിപുരയിലാണ് പിണറായി സര്‍ക്കാര്‍. ഇപ്പോഴിതാ കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിനെതിരെയാണ് പിണറായി വാളെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയെന്നതിനേക്കാള്‍ പാര്‍ട്ടി സെക്രട്ടറി എന്ന ഭാവത്തില്‍ എല്ലാവരോടും കയര്‍ക്കുകയും വിരട്ടുകയും ചെയ്യുന്ന പിണറായിയുടെ ഭാഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കേരള ഗവര്‍ണറെ കണ്ടം തുണ്ടം വിരട്ടി കൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന വിരട്ടലുകള്‍ എങ്ങും എത്തിയിട്ടുമില്ല. ഗവര്‍ണര്‍ അതിന്റെ ഇരട്ടി ശക്തിയിക്ക് തിരിച്ച് വിരട്ടല്‍ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രി ഒന്നടങ്ങിയത്. കാരണം ഗവര്‍ണറുടെ വിരട്ടുകള്‍ അഴിമതി നിരത്തി കൊണ്ടാണ് തുടങ്ങിയത്. അതു കൊണ്ട് തിരിച്ച് അദ്ദേഹത്തിനെതിരെ തിരിഞ്ഞാല്‍ കൂടുതല്‍ നാറുമെന്നറിയാം അതുകൊണ്ടിപ്പോള്‍ കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിനെതിരെയാണ് പിണറായി ധാര്‍ഷ്ട്യത്തിന്റെ ഭാഷയെടുക്കുന്നത്. സിഎജി ഭരണഘടന സംരക്ഷണമുള്ള സ്ഥാപനമാണ്. ഭയമോ വിദ്വേഷമോ പ്രശസ്തിക്കു വേണ്ടിയുള്ള താല്പര്യമോ കൂടാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നവരാകണം സിഎജി ഉദ്യോഗസ്ഥരെന്നാണ് പിണറായി പറഞ്ഞത്. മറ്റ് പല ഭരണ ഘടന സ്ഥാപനങ്ങളെയും പോലെ പ്രീതിയുടെ അടിസ്ഥാനത്തിലല്ല സിഎ ജി പ്രവര്‍ത്തിക്കേണ്ടത്. പ്രീതിയുടെ അടിസ്ഥാനത്തില്‍ രാജ്ഭവനും ഗവര്‍ണറും പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. സിഎജി വായില്‍ തോന്നിയത് എഴുതി വിടുന്നത് നിറുത്തണമെന്ന പ്രഖ്യാപനം നടത്താനും മുഖ്യമന്ത്രി മറന്നില്ല. ഓഡിറ്റ് ഒപ്ജക്ഷനെ ഭയന്ന് ഉദ്യോഗസ്ഥര്‍ പലതും ചെയ്യാന്‍ മടിക്കുകയാണ് . അത് നാടിന്റെ വികസനത്തെ തടയുന്നതിന് തുല്യമാണ്. അതു കൊണ്ട് പ്രീതി മാറ്റി വെച്ചു വേണം സിഎ ജി പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഭരിക്കുന്നവര്‍ക്ക് മംഗല പത്രം എഴുതി കൊടുക്കലല്ല സിഎജി യുടെ ജോലിയെന്ന് മുഖ്യമന്ത്രി മനസിലാക്കണെമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശക്തമായ ഭാഷയില്‍ മറുപടിയും പറഞ്ഞു. കഴിഞ്ഞ കുറേ കാലമായി സിഎജി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് എതിരാണ്. പ്രാഥമിക  അനുമതി പോലും ലഭിക്കാത്ത കെ റെയില്‍ പദ്ധതിയ്ക്കായി ചിലവഴിച്ച തുകയേ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് തലം മുതലുള്ള എല്ലാ ചിലവുകളിലും കൃത്രിമം നടക്കുന്നതായി ഒരു വര്‍ഷം മുന്‍പ് സിഎജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഓഡിറ്റിംഗില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാലും അവ റിപ്പോര്‍ട്ടാക്കാതിരിക്കാന്‍ ഓഡിറ്റേഴ്‌സിന്റെ ഭാഗത്ത് ഇടതുപക്ഷ സംഘടനകള്‍ സ്വാധീനം ചെലുത്തുന്നത് പതിവാണ്. പ്രളയം, കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ഇടപാടുകളിലെ പൊരുത്തക്കേടുകളും കൊള്ളയും ഏജി പുറത്തു കൊണ്ടു വന്നിരുന്നു. 500 രൂപയ്ക്കുള്ള പിപി കിറ്റിന് ആയിരത്തി അഞ്ഞൂറ് രൂപ ചിലവാക്കിയതു മുതല്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങിയതില്‍ വരെ ക്രമക്കേട് നടന്നെന്ന് എജി കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ അഴിമതി ആരോപണങ്ങളായിരുന്ന ഏജി കണ്ടെത്തിയത്.
എന്നാല്‍ മുഖ്യമന്ത്രി രാജ്ഭവനെതിരെ നടത്തുന്ന ലഹളകളെല്ലാം പരാജയത്തിലേയ്ക്ക് പോയി കൊണ്ടിരിക്കുകയാണ്.
കോടതികള്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും നിയമനങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഗവര്‍ണറും , സര്‍ക്കാരും പുറത്ത് ശത്രുക്കളെ പോലെയായി മാറുകയും ചെയ്തു. ശേഷിക്കുന്ന ഒന്‍പത് സര്‍വ്വകലാശാലകളുടെയും വിസിമാരുടെ കാര്യത്തിലും ഇതേ സ്ഥിതിയാണുണ്ടാവുകയെന്ന നിഗമനത്തിലാണ് ഗവര്‍ണര്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ രാജ്ഭവന്‍ വളയല്‍ പോലും പൊട്ടി പൊളിഞ്ഞു നാശമായി. സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കെതിരെയുണ്ടാകുന്ന കോടതി വിധികളെല്ലാം ഗവര്‍ണറുടെ വിജയമായി മാറുകയാണ്. പഴയ സംഘപരിവാര്‍ പ്രചരണത്തിന് തീരെ സ്‌കോപ്പില്ലാത്ത അവസ്ഥയായി. കുഫോസിലെ വിസി യുടെ അപ്പീല്‍ സുപ്രീം കോടതിയും തള്ളിയതോടെ അവിടെ പുതിയ വിസിയെ കണ്ടെത്തേണ്ടതുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഗവര്‍ണര്‍ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. കുഫോസിലെ ഏറ്റവും സീനിയറായ പ്രൊഫസര്‍മാരുടെ ലിസ്റ്റാണ് ഗവര്‍ണര്‍ നിയമനത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നല്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തിന് ഈ പ്രത്യേക സാഹചര്യത്തില്‍ പ്രാധാന്യം കൂടുതലാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 minute ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (42 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (55 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends