തിരുവനന്തപുരത്ത് എസ്.ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; സ്കൂളിൽ തീപിടിത്തം

തിരുവനന്തപുരത്ത് എസ്‌ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ പൊട്ടിത്തെറി. ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. രാവിലെയായിരുന്നു സംഭവം നടന്നത്.
അതേസമയം മൊബൈലുകളും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് പത്തിലധികം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ പൊട്ടിത്തെറിച്ചതോ ഷോര്‍ട് സര്‍ക്യൂട്ടോ ആകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം പി.എസ്.സി പരീക്ഷയെഴുതാൻ വന്നവരുടെ ഏഴ് സ്മാർട്ട് ഫോണുകളും ബാഗുകളുമാണ് കത്തി നശിച്ചത്. പിന്നാലെ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















