രാപകൽ വ്യത്യാസമില്ലാതെ കൃഷിയിടം കൂടാതെ വീട്ടുമുറ്റത്തുപോലും കാട്ടുപന്നികൾ; അച്ചൻകോവിലിൽ ജനജീവിതം കടുത്ത ഭീതിയിൽ, മണ്ഡല വ്രതകാലം ആരംഭിച്ചതോടെ ഇവിടെത്തുന്ന അയ്യപ്പൻമാർക്കും ഭീഷണിയായി പന്നികൾ

ജനങ്ങൾക്ക് ഭീതിയായി രാപകൽ വ്യത്യാസമില്ലാതെ കൃഷിയിടം കൂടാതെ വീട്ടുമുറ്റത്തുപോലും കാട്ടുപന്നികൾ വിഹരിക്കുന്ന കാഴ്ച. അച്ചൻകോവിലിൽ ജനജീവിതം കനത്ത തിയിൽ. മണ്ഡല വ്രതകാലം ആരംഭിച്ചതോടെ തന്നെ വിടെത്തുന്ന അയ്യപ്പൻമാർക്കും പന്നികൾ ഭീഷണിയായി മാറിയിരിക്കുകയാണ്. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ജനവാസ മേഖലയിൽ കാട്ടുപന്നികളുടെ ഉപദ്രവം രൂക്ഷമായി മാറിയിരിക്കുകയാണ്. പകൽ പോലും പന്നിക്കൂട്ടം മൂലം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.
അതോടൊപ്പം തന്നെ നാശകാരികളായ കാട്ടുപന്നികളെ വെടിെവച്ചു കൊല്ലാൻ ഉത്തരവ് ഉണ്ടെങ്കിലും വനം വകുപ്പും പഞ്ചായത്തും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വനം വകുപ്പിനോട് അന്വേഷിക്കുമ്പോൾ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അവരാണ് നടപടി എടുക്കേണ്ടതെന്നുമാണ് ഇപ്പോൾ പറയുന്നത്. എന്നാൽ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആര്യങ്കാവ് മുൻപഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ് ബാബു വ്യക്തമാക്കി.
അതേസമയം ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ വീട്ടിനുള്ളിൽ പന്നി കയറി വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. മണ്ഡലകാലമായതിനാൽ തന്നെ അച്ചൻകോവിൽ ക്ഷേത്രത്തിൽ തീർഥാടകരുടെ വരവും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ഒരു അയ്യപ്പ ഭക്തനെ പന്നികുത്തി പരിക്കേൽപ്പിക്കുകയുണ്ടായി. വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യവുമാണ് ഉള്ളത്. ഈ അവസ്ഥയിൽ കാട്ടുപന്നികളെ വിഹരിക്കാൻ വിടുന്നത് നാട്ടുകാരോടുള്ള അധികൃതരുടെ ദ്രോഹ നിലപാടാെണന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















