കോട്ടയം കിടങ്ങൂർ ചേർപ്പുങ്കലിൽ കർഷകന്റെ ട്രാക്ടറിൽ ഉപ്പുകല്ലിട്ട പ്രതി പിടിയിൽ; ഉപ്പുകല്ലിട്ടത് പുല്ല് ലഭിക്കാത്ത വിരോധം നിമിത്തമെന്ന് മൊഴി; ട്രാക്ടർ നന്നാക്കാൻ നഷ്ടപരിഹാരം വാങ്ങി കർഷകൻ

കോട്ടയം: കോട്ടയം കിടങ്ങൂർ ചേർപ്പുങ്കലിൽ കർഷകന്റെ ട്രാക്ടറിനുള്ളിൽ ഉപ്പിട്ട പ്രതി പിടിയിൽ. പ്രദേശവാസിയായ ചേർപ്പുങ്കൽ നേഴ്‌സിംങ്ങ് കോളജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാർ വീട്ടിൽ കുഞ്ഞുമോനെ(72)യാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
ചേർപ്പുങ്കൽ സ്വദേശിയായ കർഷകൻ മാത്തുക്കുട്ടി തോമസിന്റെ ട്രാക്ടറിലാണ് ഇയാൾ കല്ലിട്ടത്. പാടത്ത് ഉഴവ് നടക്കുന്നതിനിടെ ഇയാൾ ട്രാക്ടറിനുള്ളിൽ കല്ലിടുകയായിരുന്നു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ടാകാതെ വന്നതോടെയാണ് മാത്തുക്കുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിനു ശേഷം കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ ബിജു, എസ്‌ഐ കുര്യൻ മാത്യൂ ,ധർമ്മപാലൻ , സിവിൽ പൊലീസ് ഓഫിസർ ജോസ് ചന്ദർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
പശുവളർത്തൽ നടത്തി ഉപജീവനം കഴിക്കുകയാണ് കുഞ്ഞുമോൻ. മാത്തുക്കുട്ടി നിലം ഉഴുതപ്പോൾ ഇയാൾക്ക് പശുവിന് നൽകുന്നതിനുള്ള പുല്ല് ലഭിക്കാതെ വന്നു. ഇതേ തുടർന്നാണ് ഇയാൾ ട്രാക്ടറിൽ കല്ല് ഇട്ടത്. ട്രാക്ടറിൽ കല്ലിട്ടതിനെ തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാളെ കണ്ടെത്തിയത്. എന്നാൽ, തനിക്ക് ട്രാക്ടറിന്റെ അറ്റകുറ്റപണി നടത്താൻ വേണ്ട നഷ്ടപരിഹാരം നൽകിയാൽ മതിയെന്നു ആവശ്യപ്പെട്ട കർഷകൻ മറ്റ് നിയമനടപടികൾ ആവശ്യമില്ലെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha






















