അഴിമതി മേയർ ഗോ ബാക്ക്'...! കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ വനിത കൗൺസിലർമാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, മേയറുടെ വഴിതടഞ്ഞ് ഡയസിൽ കിടന്ന് പ്രതിഷേ പ്രതിപക്ഷ അംഗങ്ങളെ പോലീസ് വലിച്ചിഴച്ച് നീക്കി

മേയറുടെ കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം. മേയർ ഡയസിലേക്ക് വരുന്നത് തടയാൻ ബിജെപി കൗൺസിലർമാർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ബിജെപി വനിത കൗൺസിലർമാർ മേയർ ആര്യ രാജേന്ദ്രന്റെ വഴിതടഞ്ഞ് ഡയസിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
അഴിമതി മേയർ ഗോ ബാക്ക്' വിളിച്ച് ഡയസിൽ കിടന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പോലീസ് വലിച്ചിഴച്ച് നീക്കുകയായിരുന്നു. നാല് കൌൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടയിലും മേയർ ഡയസിലെത്തി കൗൺസിൽ യോഗം ചേർന്നു.
https://www.facebook.com/Malayalivartha






















