Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

വാഴൂർ ഇടതു മുന്നണിയിൽ പൊട്ടിത്തെറി; സർക്കാർ ചീഫ് വിപ്പിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയെ കടന്നു പിടിച്ച ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുത്ത് സിപിഎം; അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതം പുറത്ത് വിട്ട് കേരള കോൺഗ്രസ് പ്രവർത്തകൻ; എൽഡിഎഫിൽ വിവാദം

22 NOVEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

വാഴൂർ ഇടതു മുന്നണിയിൽ പൊട്ടിത്തെറിയ്ക്കിടയാക്കി പെൺവിഷയം. സർക്കാർ ചീഫ് വിപ്പിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയക്കുകയും, കടന്നു പിടിക്കുകയും ചെയ്തതായുള്ള പരാതിയിൽ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം നടപടിയെടുത്തതോടെയാണ് ഇടതു മുന്നണിയിൽ വിവാദം തലപൊക്കിത്തുടങ്ങിയത്. ഗവ.ചിഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായ കേരള കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യയെ വീട്ടിൽ കയറിപ്പിടിച്ചതിനാണ് സി പി എം വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്തത്. മുൻ മാധ്യമപ്രവർത്തകൻ കൂടിയായ പഴ്‌സണൽ സ്റ്റാഫ് അംഗം പാർട്ടിയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സിപിഎം വാഴൂർ ലോക്കൽ കമ്മിറ്റി അംഗവും, വാഴൂർ സർവീസ് സഹകരണ ബാങ്കിലെ ജോലിക്കാരനുമായ നേതാവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മുൻപ് രണ്ടു തവണ ഇദ്ദേഹത്തിന് നേരെ പാർട്ടി സമാന വിഷയത്തിൽ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ ചീഫ് വിപ്പിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗം തന്നെ ഇദ്ദേഹത്തിന് എതിരെ പരാതി നൽകിയിരിക്കുന്നത്. നിരന്തരം അശ്ലീല സന്ദേശം അയക്കുകയും, വീട്ടിൽ കയറി കടന്നു പിടിക്കുകയും ചെയ്തതായാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്.

മുൻപും ഇദ്ദേഹത്തിനെതിരെ സമാന രീതിയിൽ ആരോപണം ഉയരുകയും, പാർട്ടി തലത്തിൽ നടപടിയെടുക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഈ പരാതികൾ എല്ലാം ഒതുക്കിത്തീർക്കുകയും വീണ്ടും ഇദ്ദേഹം പാർട്ടിയിൽ കയറുകയുമായിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും വിവാദം ഉയർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന് എതിരെ പൊലീസിനെ സമീപിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, വിവാദം പൊലീസിലേയ്ക്കു പോകാതെ ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് പാർട്ടിയ്ക്കുള്ളിൽ ഒരു വിഭാഗം നടത്തുന്നത്. ഇതിൽ കടുത്ത പ്രതിഷേധവുമായി പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (44 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (57 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends