മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം; വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ് . വിഴിഞ്ഞം പൊലീസായിരുന്നു ഈ വിഷയത്തിൽ കേസെടുത്തത്. പരാമർശം വിവാദമായപ്പോൾ ലത്തീൻ ചർച്ചും ഫാ.തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കി.
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചു. ഇതോടെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം പുറപ്പെടുവിച്ചത് . മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദമുണ്ടെന്നായിരുന്നുവെന്നാണ് ഫാ.തിയോഡേഷ്യസ് പറഞ്ഞത് .
ഈ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു . മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ പരാതി നൽകി. അങ്ങനെയാണ് പോലീസ് കേസ് എടുത്തത് . വർഗിയ സ്പര്‍ദ്ധയുണ്ടാക്കാനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ് ഇപ്പോൾ എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha