കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും... തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്, കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം റിമാന്റ് ചെയ്യും തുടര്‍ന്ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ ഇന്ന് വെള്ളിയാഴ്ച വിധി പ്രസ്താവിക്കും.
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം റിമാന്റ് ചെയ്യും. തുടര്‍ന്ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും.
രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി ഒക്ടോബറില്‍ നേരിട്ട് ചോദ്യം ചെയ്തു. തങ്ങള്‍ക്ക് വിദേശ വനിതയെ അറിയില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികള്‍ ബോധിപ്പിച്ചു. പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കില്‍ ഒക്ടോബര്‍ 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. .
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്.
" a
https://www.facebook.com/Malayalivartha






















