കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം വ്യാഴാഴ്ച മുതല്‍ പുഃനരാരംഭിച്ചു.... ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം വ്യാഴാഴ്ച മുതല്‍ പുഃനരാരംഭിച്ചു. ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാവുന്നതാണ്.
രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലുവരെയും ഒരു മണിക്കൂര്‍ വീതമുള്ള അഞ്ച് സ്ലോട്ടുകളിലായാണ് രാഷ്ട്രപ്രതി ഭവന്‍ സന്ദര്‍ശിക്കാന്‍ കഴിയുക.
ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദര്‍ശകരെ അനുവദിക്കും. ഒരു സന്ദര്‍ശകന് 50 രൂപയാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്. 30 പേര്‍ അടങ്ങുന്ന സന്ദര്‍ശക സംഘത്തിന് 1200 രൂപയാണ് ഈടാക്കുക. എട്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ടിക്കറ്റുകള്‍ rashtrapatisachivalaya.gov.in/rbtour എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാന്‍ കഴിയും.
"
https://www.facebook.com/Malayalivartha






















