ഇന്ന് മുതല്‍ വൈനിന്റെ വില കുറയും.... സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സര്‍ക്കാര്‍.....

സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സര്‍ക്കാര്‍. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന അധിക വില്‍പന നികുതിയാണ് പിന്‍വലിച്ചത്. ഇതോടെ വില്‍പന നികുതി 112 ശതമാനത്തില്‍നിന്ന് 82 ശതമാനമായി. ഇന്ന് മുതല്‍ വൈനിന്റെ വില കുറയും.
വൈനിന്റെ വില്പന നികുതി കുറയ്ക്കാന്‍ നേരത്തെ ധാരണയായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഡിസംബര്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യം നല്‍കാന്‍ ഇന്നലെയാണ് ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്.
വ്യത്യാസം നിലവില്‍ വന്നതോടെ 400 രൂപയുടെ ഒരു ലീറ്റര്‍ വൈനിന് 50 രൂപ കുറയുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha






















