മുൻവിരോധം, കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തിപരിക്കേല്പിച്ചു : യുവാവ് പിടിയിൽ സംഭവം

മല്ലപ്പള്ളിയിൽ മുൻവിരോധംമൂലം കുത്തിപരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ. മുൻവിരോധംമൂലം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപിച്ചയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ കോട്ടാങ്ങൽ വായ്പൂര് ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന വിനോദാണ് (46) പിടിയിലായത്.
സംഭവത്തെ തുടർന്ന് പെരുമ്പെട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ന് വായ്പ്പൂര് മുസ്ലിം പള്ളിക്കു മുന്നിലെ റോഡിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ വായ്പൂര് കണ്ണങ്കര വിരുത്തിയിൽ ഷാനവാസി (42)നാണ് പ്രതിയുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്.
എന്നാൽ ഷാനവാസിന്റെ സഹോദരിയുടെ മകന്റെ കടയിൽ നിന്നു പ്രതിയെ ഇറക്കിവിട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. കേസിൽ പെരുമ്പെട്ടി എസ്ഐ പി.കെ. പ്രഭയും സംഘവും വിനോദിനെ തുണ്ടിയപ്പാറയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha






















