Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

'കേരളത്തിൽ വനിതകൾക്ക് രാത്രി മാത്രമല്ല പകൽ പോലും സുരക്ഷ ഇല്ല എന്നത് ഒരു വാസ്തവമാണ്. ശാരീരികമായ കടന്നു കയറ്റം മാത്രമല്ല നഗ്നതാ പ്രദർശനം മുതൽ തുറിച്ചു നോട്ടം വരെ കേരളത്തിൽ എവിടേയും പകലും രാത്രിയും ഒരു യാഥാർഥ്യമാണ്. അത് നിയന്ത്രിക്കാൻ ഒരാൾക്കും സാധിക്കുന്നുമില്ല. ലേഡീസ് ഹോസ്റ്റലിൽ കൂടുതൽ സുരക്ഷയും സുരക്ഷാ കാമറയും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ പരാജയമാണ്, പുരോഗമനമല്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

02 DECEMBER 2022 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥിനികള്‍ രാത്രി 9.30ന് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങിയതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇങ്ങനെ വിലയിരുത്തിയത്. ഇതിനുപിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രാത്രി, ഹോസ്റ്റൽ, സുരക്ഷ, കർഫ്യൂ...

കേരളത്തിലെ ലേഡീസ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർ വൈകിട്ട് ഏഴോ എട്ടോ ഒന്പതോ മണിയാകുന്പോഴേക്കും തിരിച്ചെത്തണമെന്നുള്ള നിബന്ധനയിന്മേൽ ചർച്ച നടക്കുകയാണല്ലോ. ഈ വിഷയത്തിൽ വിദ്യാർത്ഥിനികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നും പൊതുവിൽ പകലും രാത്രിയും വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷ ഉണ്ടാക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹവും അധികാരികളും ചെയ്യേണ്ടത് എന്നും സുരക്ഷയെ പേടിച്ച് പെൺകുട്ടികളെ പൂട്ടിയിടുന്നത് പ്രാകൃതമാണെന്നും ഉള്ള സത്യങ്ങൾ വനിതാ കമ്മീഷനും കോടതിയും ഇന്നിപ്പോൾ മനോരമയും പറഞ്ഞിരിക്കുന്നു എന്നത് എന്നെ വളരെ സന്തോഷിപ്പിക്കുന്നുണ്ട്. അതേസമയം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇതൊന്നും ഇനിയും ഉൾക്കൊള്ളാത്ത ആളുകൾ ഉണ്ടെന്നത് എന്നെ അല്പമൊന്നുമല്ല അന്പരപ്പിക്കുന്നത്.

കേരളത്തിൽ വനിതകൾക്ക് രാത്രി മാത്രമല്ല പകൽ പോലും സുരക്ഷ ഇല്ല എന്നത് ഒരു വാസ്തവമാണ്. ശാരീരികമായ കടന്നു കയറ്റം മാത്രമല്ല നഗ്നതാ പ്രദർശനം മുതൽ തുറിച്ചു നോട്ടം വരെ കേരളത്തിൽ എവിടേയും പകലും രാത്രിയും ഒരു യാഥാർഥ്യമാണ്. അത് നിയന്ത്രിക്കാൻ ഒരാൾക്കും സാധിക്കുന്നുമില്ല. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിങ് നടത്തി നടന്നു പോയ പെൺകുട്ടികളെ ആക്രമിച്ചത് പട്ടാപ്പകൽ ആണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടതിനും പൊതു രംഗത്ത് സംസ്കാരത്തോടും മാന്യതയോടും പെരുമാറാൻ നമ്മുടെ ആണുങ്ങളെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യേണ്ടതാണ്. അത് ചെയ്യാത്തവർക്ക് തക്ക ശിക്ഷ ലഭിക്കുന്ന സംവിധാനം ആണ് ഉണ്ടാക്കേണ്ടത്. അതിനു പകരം ലേഡീസ് ഹോസ്റ്റലിൽ കൂടുതൽ സുരക്ഷയും സുരക്ഷാ കാമറയും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ പരാജയമാണ്, പുരോഗമനമല്ല.

സുരക്ഷ കാര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ചില പുരോഗമനക്കാർ, രാത്രിയിൽ കുട്ടികൾ ഉറങ്ങിയില്ലെങ്കിൽ പഠനം ശരിയാവില്ല എന്നൊക്കെ പറയുന്നതു കേൾക്കുന്പോൾ ചിരി വരുന്നു. ഓരോരുത്തരും പഠിക്കുന്നത് ഓരോ സമയത്താണ്. ഐ.ഐ.ടി.യിൽ ഞങ്ങൾ ലാബിൽ നിന്നും വന്നിരുന്നത് രാത്രി പന്ത്രണ്ട് മണിക്കാണ്, പിന്നെ ഹോസ്റ്റലിലെ പുൽത്തകിടിയിൽ ഇരുന്നു രാവിലെ രണ്ടു മണി വരെ ചർച്ച. ഇത്തവണ ഐ.ഐ.ടി. ഡൽഹിയിൽ പോയപ്പോൾ അവിടെ ഇരുപത്തി നാലു മണിക്കൂറും തുറന്നിട്ടിരിക്കുന്ന കഫേകളും വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്നു സംസാരിച്ചിരിക്കാനുള്ള സംവിധാനവും കണ്ടു. ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവർ ഒക്കെയാണ് നമ്മുടെ രാജ്യത്തെ മുൻകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്, അവിടെ നിന്നും പഠിച്ചിറങ്ങുന്നവരെയാണ് ലോകത്തെവിടെയും ഉള്ള സ്ഥാപങ്ങൾ റിക്രൂട്ട് ചെയ്യുന്നത്. വൈകീട്ട് ഏഴുമണിക്ക് ഗേറ്റും അടച്ച് പത്തു മണിക്ക് ലൈറ്റും ഓഫ് ചെയ്ത് ഒരു ചിക്കൻ ഫാമിൽ എന്ന പോലെ കുട്ടികളെ അടവെച്ചു വിരിയിക്കുന്ന സ്ഥാപങ്ങൾ എവിടെ നിൽക്കുന്നു?, അവിടെ നിന്ന് പോകുന്ന കുട്ടികൾ എവിടെ പോകുന്നു. ഇന്ത്യയിലെ ടോപ് റാങ്കുള്ള എത്ര സ്ഥാപനങ്ങളിൽ ഇത്തരത്തിൽ വിലക്കുണ്ട് എന്നൊക്കെ ഒന്നന്വേഷിച്ചു നോക്കുന്നത് നല്ലതാണ്.

ലോകത്ത് അക്കാദമിക് മികവിന് പേര് കേട്ട സ്ഥാപങ്ങളിൽ ഒന്നും ഇത്തരത്തിലുള്ള കർഫ്യൂ ഇല്ല എന്ന് മാത്രമല്ല ഹോസ്റ്റലുകൾ, വാർഡൻ എന്നൊക്കെയുള്ള സംവിധാനം തന്നെ ഇല്ലാതായി വരികയാണ്. പതിനേഴു വയസ്സാകുന്പോൾ കുട്ടികൾ വീട്ടിൽ നിന്നും മാറി ഒറ്റക്ക് ജീവിക്കുന്ന, സാധിക്കുന്പോൾ സ്വന്തമായി എന്തെങ്കിലും പണിയെടുത്ത് കുറച്ചു കാശൊക്കെ ഉണ്ടാക്കുന്ന, ആത്മവിശ്വാസമുള്ള, സ്വന്തം പങ്കാളികളെ സ്വയം കണ്ടുപിടിക്കുന്ന ഒരു ലോകത്ത് പതിനെട്ട് വയസ്സുള്ള കുട്ടികളെ ഹോസ്റ്റലിൽ കർശന നിയന്ത്രണങ്ങളോടെ താമസിപ്പിക്കാം എന്ന് ആരും സ്വപ്നം കാണുക പോലുമില്ല. അവിടെ ഒന്നും പഠിക്കുന്ന കുട്ടികൾ രാത്രി പത്തുമണിക്ക് ഉറങ്ങാത്തത് കൊണ്ട് പഠനത്തിൽ പിന്നോക്കം പോകുന്നുമില്ല.
ഹോസ്റ്റലിൽ കുട്ടികൾക്ക് നിയന്ത്രണം വേണം എന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. ഇപ്പോഴത്തെ ഹോസ്റ്റൽ സമയം കേസിൽ മാതാപിതാക്കളെ കക്ഷി ആക്കണം അത്രേ.

ഇതിൽ വളരെ ശരിയുണ്ടെന്ന് തോന്നാം. നമ്മുടെ നാട്ടിൽ കുട്ടികൾ എന്ത് പഠിക്കണം എന്ന് മാത്രമല്ല ആരെ കല്യാണം കഴിക്കണം എന്നു വരെ മാതാപിതാക്കൾ ആണല്ലോ തീരുമാനിക്കുന്നത്. ഇതൊന്നും ഈ നൂറ്റാണ്ടിലെ കാര്യമല്ല എന്ന് ഈ മാതാപിതാക്കളും അവരെ പിന്തുണക്കുന്നവരും അറിയുന്നില്ല, പക്ഷെ കുട്ടികൾ അത് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ സാധിക്കുന്പോൾ നാട് വിടുന്നത്. അതേ കാരണം കൊണ്ടാണ് അവർ നാട്ടിലേക്ക് ഇനി തിരിച്ചു വരാതിരിക്കുന്നത്. പുറത്തു പോയി സ്വതന്ത്രമായി ചിന്തിച്ചും പ്രവർത്തിച്ചും ജീവിക്കുന്നവർ എന്നും, നാട്ടിൽ വീട്ടുകാരും നാട്ടുകാരും സദാചാരക്കാരും പറയുന്നതൊക്കെ കേട്ട് അടങ്ങി ഒതുങ്ങി ജീവിക്കുന്നവർ എന്നും രണ്ടു തരം ആളുകളാണ് ഇനി ബാക്കി നാട്ടിൽ ഉണ്ടാകാൻ പോകുന്നത്. ഇതാണോ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്, അതോ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു തലമുറയാണോ?

നമ്മുടെ നാട്ടിൽ സുരക്ഷ ഉണ്ടാക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്. പിന്നെ കുട്ടികൾ പ്രായപൂർത്തിയായാൽ മാതാപിതാക്കൾ അവരുടെ കാര്യത്തിൽ അധികം ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത്. പതിനെട്ട് വയസ്സ് വരെ കുട്ടികളെ ആത്മവിശ്വാസത്തോടെ വളർത്തിയിട്ടുണ്ടെങ്കിൽ സദാചാരം പറഞ്ഞുവരുന്ന ആങ്ങളമാരെയും അമ്മാവന്മാരേയും അവർ കൈകാര്യം ചെയ്തുകൊള്ളും. അവരെ ആക്രമിക്കാൻ വരുന്ന ക്രിമിനലുകളെ ജയിലിൽ അടച്ചു സമയബന്ധിതമായി മാതൃകാപരമായി ശിക്ഷിക്കുകയാണ് പോലീസ് സംവിധാനം ചെയ്യേണ്ടത്. ഒരു അക്രമ സംഭവം ഉണ്ടായാൽ രാത്രി പുറത്തിറങ്ങിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് പറയുന്നവർ കാലത്തിനൊപ്പം വളരാത്തവർ ആണ്. ഇതൊക്കെ ഇങ്ങനെ ഇടക്കിടക്ക് പറയേണ്ടി വരുന്നത് തന്നെ കഷ്ടമാണ്. നമ്മുടെ പുതിയ തലമുറയെ സ്വതന്ത്രമായി വളരാൻ കോടതി അനുവദിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (16 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (29 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends