ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് അന്ത്യകൂദാശ

ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കുമെതിരെ രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം കരുണാ ഹോസ്പിറ്റലിന്റെ ഡയറക്ടറും രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാദര്‍ ഫിലിപ്പ് പെരുന്നാട് രൂപതയിലെ സഹവൈദികര്‍ക്കായി ഇറക്കിയ നോട്ടീസില്‍ ആഞ്ഞടിക്കുന്നു.
ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയും ജോയ്‌സ് ജോര്‍ജും സംഘവും ഇടുക്കി രൂപതയെ ഒറ്റിക്കൊടുത്തുവെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അന്ത്യകൂദാശയെന്ന തലക്കെട്ടിലിറിങ്ങിയിരിക്കുന്ന നോട്ടീസില്‍ വിമര്‍ശിക്കുന്നു. ജോയ്‌സ് ജോര്‍ജ് രക്ഷകനാണെന്നായിരുന്നു കരുതിയിരുന്നത്. ഇ.എസ്.എ പരിധിയില്‍ നിന്നും ഇടുക്കി ജനതയെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പോയതെന്ന് ഉറപ്പാക്കാന്‍ എം.പി.യ്ക്ക് കഴിഞ്ഞില്ല.നോട്ടീസിന്റെ പൂര്‍ണ്ണരൂപം ചുവടെ;
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടുക്കിയിലെ ജനങ്ങളെ മുഴുവന്‍ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സമിതി ഇപ്പോള്‍ സ്വന്തം ശവഘോഷയാത്ര നടത്തുകയാണ്. അഭിവന്ദ്യ മാത്യു ആനിക്കുഴികാട്ടില്‍ പിതാവിന്റെ ആശീര്‍വാദത്തോടെ തുടങ്ങിയ പ്രസ്ഥാനം പിതാവ് ഉള്‍പ്പെടെ രൂപതയിലെ വൈദികരും, വിശ്വാസ സമൂഹം മുഴുവനും ഇടതുപക്ഷ ചേരിയിലാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയാണ്. രൂപതയറിയാതെ രൂപതയെ ഒറ്റികൊടുത്തിരിക്കുകയാണ്. കൊച്ചുപുരയ്ക്കലച്ചനും, മൗലവിയും, മണിക്കുട്ടനും കൂടി സമാന്തര രൂപതയുണ്ടാക്കുകയും അതിന്റെ തീരുമാനങ്ങള്‍ ഇടുക്കി രൂപതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. രൂപത മുഴുവനും ഇതിന് എതിരാണ്. ഇടുക്കി രൂപത മുഴുവനും ഇടതുപക്ഷ ചേരിയാണെന്ന് വരുത്തിതീര്‍ത്ത കൊച്ചുപുരയ്ക്കലച്ചന്‍ മാപ്പര്‍ഹിക്കുന്നില്ല. ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ മനസ്സാക്ഷി മാപ്പു തരുകില്ല. രൂപതയ്ക്ക് രാഷ്ട്രീയമില്ല.
കര്‍ഷകഭൂമി പ്രതികരണം - കര്‍ഷകഭൂമി എന്ന തലക്കെട്ടില്‍ സമിതി പുറത്തിറക്കിയിരിക്കുന്ന പ്രകടന പത്രികയിലുടനീളം, ജനങ്ങളെ സൂചിപ്പിക്കുവാന്‍ ഇര എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയുള്ള മനുഷ്യരെ ജന്തുക്കളായി കാണരുത് വേറെയുമുണ്ടല്ലോ പദങ്ങള്‍ നായ് നടന്നിട്ട് കാര്യമില്ല നായ്‌ക്കൊട്ടിരിക്കാന്‍ നേരവുമില്ല. മൂന്നുവര്‍ഷമായല്ലോ നടക്കാന്‍ തുടങ്ങിയിട്ട് ചങ്കരനിപ്പോഴും തെങ്ങേല്‍തന്നെ. ഇടുക്കി ജില്ലയ്ക്കനുകൂലമായ ഒരു തീരുമാനവും ഉണ്ടാക്കാന്‍ നിങ്ങളെകൊണ്ടായിട്ടില്ല.
അനേകം ഹര്‍ത്താലുകള്‍ നടത്തി ഇടുക്കിയെ കുട്ടിച്ചോറാക്കിയത് മിച്ചം. പ്രകടന പത്രികയിലുടനീളം, ഇടതുപക്ഷ മുന്നണിക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ, ഇടുക്കി രൂപതയ്ക്ക് ഈ ആഹ്വാനവുമായി യാതൊരു ബന്ധവുമില്ല. എം.പി. യെകൊണ്ട് സാധിക്കാത്തത് പഞ്ചായത്തു മെമ്പര്‍മാരെക്കൊണ്ട് സാധിക്കുമൊ. ജോയ്‌സ് ജോര്‍ജ്ജ് രക്ഷകനാണ് എന്നായിരുന്നു പ്രചരണം. എന്നാല്‍ അദ്ദേഹത്തിന് കഴിവില്ല എന്ന് മണിക്കുട്ടന്‍ തന്നെ ചാനല്‍ ചര്‍ച്ചയില്‍ സമ്മതിചച്ചിരുന്നല്ലോ. ഉണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ അനുഭവിക്കുക മാത്രമേ പോംവഴിയുള്ളു. പ്രതിവിധിയില്ല എന്നത് ജോയ്‌സ് ജോര്‍ജ്ജിന്റെ വിലാപവാക്യമാണ് കുറ്റസമ്മതമാണ്. പത്ത് ഡയലോഗടിച്ച് പാവപ്പെട്ട കര്‍ഷകരെ ഞെട്ടിക്കുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ മോദിജിയുടെ ഓഫീസില്‍ പോയി ഇഎസ്എ പ്രശ്‌നം പറയാന്‍ പോലും ധൈര്യം കിട്ടിയിട്ടില്ല. ഒരിക്കലെങ്കിലും പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടോ? മുല്ല സുല്‍ത്താനെ കണ്ടതുപോലെ കണ്ടിട്ടുണ്ടാവും.
ഇഎസ്എ ഇത്രമാത്രം പ്രശ്‌നമാണെങ്കില്‍ ഇടുക്കിയിലെ എം.എല്‍.എ. മാരേയും കൂട്ടി എന്തുകൊണ്ട് കേന്ദ്രത്തില്‍ ചെന്ന് എം.പി. പ്രശ്‌നം പരിഹരിക്കുന്നില്ല, മുഖ്യമന്ത്രി കത്തിന് മറുപടി അയയ്ക്കാന്‍ താമസിച്ചതുകൊണ്ടാണെന്നും, പ്യൂണ്‍ ലറ്റര്‍ പോസ്റ്റ് ചെയ്യാന്‍ താമസിച്ചതുകൊണ്ടാണെന്നും പറയാല്‍ ലജ്ജയില്ലെ?
ജോസ് കെ. മാണിയെപ്പോലെ ജോയ്‌സും മിടുക്കന്‍ എന്നാണ് ഇടുക്കിക്കാര്‍ കരുതിയിരുന്നത്.
ഇഎസ്എ പരിധിയില്‍ നിന്നും ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് പോയിരിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതായിരുന്നില്ലെ. അതിനായിരുന്നു താങ്കളെ ജനം തിരഞ്ഞൈടുത്തത്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറയാനും ജനങ്ങളുടെ മേല്‍ ഹര്‍ത്താല്‍ അടിച്ചേല്‍പിക്കുവാനുമല്ലാതെ സമിതിയെക്കൊണ്ട് ഇതുവരെയൊന്നും സാധിച്ചിട്ടില്ല. ഇപ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന സ്ഥിതിയിലായിട്ടുണ്ട്. എത്ര ഹര്‍ത്താല്‍ നടത്തി. എത്രകോടി നഷ്ടം വരുത്തി എന്തു നേടി?
പട്ടയം:- 1-1-1997 നു മുമ്പ് കൈവശത്തിലിരിക്കുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കുവാന്‍ തീരുമാനമെടുത്തത് യുഡിഎഫ് സര്‍ക്കാരാണ്.മാറി മാറി വന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇത് നടപ്പാക്കി വരുകയായിരുന്നു. പട്ടയം ലഭിച്ച ഭൂമിക്കും ഇല്ലാത്ത ഭൂമിയ്ക്കും നല്ല ഡിമാന്റ് ഉണ്ടായിരുന്നു. അത്ഭുതകരമായ വിലനിലവാരമുണ്ടായിരുന്നു. ജനങ്ങള്‍ സമാധാനത്തോടെ ജീവിച്ചു വരികയായിരുന്നു. നാട്ടില്‍ വികസനക്കുതിപ്പും, ഐശ്വര്യവും, സമ്പല്‍സമൃദ്ധിയുമുണ്ടായിരുന്നു. എന്നാല്‍ സമിതി എന്ന ദുര്‍ഭൂതം ജനങ്ങളുടെ സമാധാനവും സമ്പത്തും തകര്‍ത്തിരിക്കുകയാണ്. ഒരു കോടി രൂപ വിലയുണ്ടായിരുന്ന ഭൂമിക്ക് 10 ലക്ഷം പോലും ഇന്ന് ലഭിക്കുന്നില്ല. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും തകര്‍ത്തിരിക്കുകയാണ്. കട്ടപ്പന, നെടുംകണ്ടം മേഖലകളില്‍ വ്യാപാരികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. മറ്റ് ജില്ലകളില്‍ ഇഎസ്എ പ്രശ്‌നം ഉണ്ടെങ്കിലും, ജനങ്ങള്‍ സമാധാനത്തോടെ കഴിയുന്നു. ഇടുക്കിയില്‍ മാത്രം ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പോരാട്ടം തുടരാനുള്ള ആയുധമായി പ്രശ്‌നങ്ങളെ നിലനിര്‍ത്തുന്നു. കൊച്ചുപുരയ്ക്കലച്ചന് ഓടിത്തളര്‍ന്ന് വിശ്രമം ആവശ്യം എന്ന് തോന്നുമ്പോഴാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്ന് രൂപതയിലെ വൈദികരോട് പറഞ്ഞിരുന്നല്ലോ, കസ്തൂരിരംഗന്‍ വിഷയം ഏറ്റവും മോശമായി കൈകാര്യം ചെയ്തത് താമരശ്ശേരി രൂപതയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് സുബോധം വന്നിട്ടുണ്ട്. ഈ വിഷയത്തെ ഏറ്റവും പക്വതേയാടെ സമീപിച്ചത് മലപ്പുറം ജില്ലയാണ്. ഇതൊരു പ്രശ്‌നമായി അവതരിപ്പിക്കുകയും, പ്രശ്‌നം പരിഹരിക്കാന്‍ സഹകരിക്കാതെ, ഇതുമുലാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുമാണ് സമിതി ശ്രമിച്ചിരുന്നത്. മുഖ്യമന്ത്രിയെ പൊതുശത്രുവായി അവതരിപ്പിക്കുന്നത് അതുകൊണ്ടാണ്. പിതാവ് എതിര്‍ത്തിട്ടും കെ.എം. മാണിയുടെ വീട്ടിലേക്ക് മാര്‍ച്ചു നടത്തിയത് അതിനാണ്. കുടിയേറ്റ കര്‍ഷകരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുകൊണ്ടിരുന്ന കെ.എം. മാണിയുടെ നേരെ നോക്കാന്‍പോലും ഒരു സമിതിക്കാരനും യോഗ്യതയില്ല. തലയില്‍ മുണ്ടിട്ടുകൊണ്ട് പോയതു നന്നായി. റോഷി അഗസ്റ്റിനെ തറയ്ക്കാന്‍ കുരിശു പണിതുതുടങ്ങി. എന്നാല്‍ ഇടുക്കിക്കാര്‍ ഭൂരിഭാഗവും ഇടുക്കിയുടെ ******
ഹൈക്കോടതിയിലെ സത്യവാങ്മൂലം - ഈ പ്രശ്‌നത്തിന്റെ പേരില്‍ ഇടുക്കിയിലെ ജനങ്ങളെ കുടിയിറക്കും എന്ന് വിശ്വസിക്കുന്നത് ഭൂലോക വിഡ്ഡിത്തരം. ഏതെങ്കിലും ഗവണ്‍മെന്റുകള്‍ മനുഷ്യാവകാശധ്വംസനം നടത്തുമോ, ജനദ്രോഹ സമിതിക്കാരെ താമസിക്കാതെ ജനം കല്ലെറിയും - രൂപതയിലെ വൈദീകര്‍തന്നെ കൊച്ചുപുരയ്ക്കലച്ചന്റെ ശവഘോഷയാത്ര നടത്തും. ഇനിയും ഹര്‍ത്താല്‍ നടത്താന്‍ ധൈര്യമുണ്ടോ ?
കട്ടപ്പന വില്ലേജ്:- കട്ടപ്പനയെങ്കിലും esa യില്‍ നിന്ന് ഒഴിവാക്കാമായിരുന്നില്ലെ എന്ന് ചോദിക്കുന്നത് എന്തിന്? ബാക്കി വില്ലേജുകളോട് എന്തെ ചിറ്റമ്മ നയം. പൂച്ചു പുറത്തു വന്നു തുടങ്ങി. എന്തെ ജോയിസിനേക്കൊണ്ട് ഒരു കഴിവുമില്ലെ? ഒരു വില്ലേജുപോലും esa യില്‍ നിന്ന് ഒഴിവാക്കാന്‍ എം.പി. യ്ക്ക് കഴിവില്ലെങ്കില്‍ രാജിവയ്ക്കുക. അഭിവന്ദ്യ പിതാവിനോട് മാപ്പു ചോദിക്കുക, പ്ലീസ് - പോരാട്ടം തുടരാനുള്ള വിഷയമായി ഇതിനെ നിലനിര്‍ത്തുന്നത്, അപ്പോള്‍ താങ്കളുടെ ഉദ്ദേശം പ്രശ്‌നം പരിഹരിക്കലല്ല - മുനിസിപ്പല്‍ഭരണമാണ്. കൊച്ചുപുരയ്ക്കല്‍ കുളിപ്പിച്ച് കുളിപ്പിച്ച് രൂപതയില്‍ കുഞ്ഞാടുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കട്ടപ്പനയെ കണ്ണൂരാക്കാനാണ് ഏതാനും വൈദികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഭാഗഭാക്കുകളാക്കാന്‍ ഇടുക്കി രൂപതാനിയമം (346) വൈദികരെ അനുവദിക്കുന്നില്ല. പി.റ്റി.തോമസിന്റെ ശവഘോഷയാത്ര നടത്തിയവരാണ് ഇക്കൂട്ടര്‍. ലോകത്തില്‍ ഇത്രയും ഹീനമായ പ്രവര്‍ത്തി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. കോലം കത്തിക്കുന്നതിന്റെ അര്‍ത്ഥം കൈയ്യില്‍ കിട്ടിയാല്‍ കത്തിക്കും എന്നാണ്. ശവഘോഷയാത്രയുടെ അര്‍ത്ഥം നേരില്‍ കണ്ടാല്‍ കൊന്ന് കുഴിച്ചുമൂടും എന്നാണ്. കെ.എം. മാണി, പി.ടി. തോമസ്, ഉമ്മന്‍ചാണ്ടി എന്നീ ഊനമറ്റ ആടുകളെ ചില വൈദികര്‍ നരബലി നടത്തി സോറി, വനംമന്ത്രി, റവന്യുമന്ത്രി എന്നിവരെയൊക്കെ കത്തിക്കാത്തത് ഇവരെ ഞങ്ങള്‍ക്ക് പേടിയായതിനാലാണ്. പേടിയുടെ കാരണം ആരും ചോദിക്കരുത്. ലിസ്റ്റുണ്ടാക്കി ക്രിസ്ത്യാനികളുടെ കോലം കത്തിക്കാന്‍ മാത്രമെ ചില വൈദികരെ നിയമം അനുവദിക്കുന്നു.
പശ്ചിമഘട്ട സംരക്ഷണം:- ബാംഗ്ലൂര്‍ ആസ്ഥാനമായ അശോക ട്രസ്റ്റിന്റെ ഗൂഢാലോചനയുടെ ഫലമാണ് esa എന്നാണ് സമിതിക്കാര്‍ പ്രചരിപ്പിക്കുന്നത്. പ്രിയ കൊച്ചുപുരയ്ക്കലച്ചാ താങ്കളുടെ ഡോക്ടര്‍ തീസിസിന്റെ ഓരോ കോപ്പി എല്ലാ വൈദികര്‍ക്കും ദയവായി കൊടുക്കണേ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും താങ്കളുടെ തിസീസും ഒന്നുതന്നെയല്ലേ. ഒരേ പ്രശ്‌നങ്ങള്‍ - ഒരേ പരിഹാരമല്ലെ നിര്‍ദ്ദേശിക്കുന്നത്. ഇടുക്കി രൂപതയിലെ വൈദീകരെ വിഡ്ഡികളാക്കാന്‍ കഴിയുമോ? കുറേക്കാലത്തേക്ക് കുറെപ്പേരെ കബളിപ്പിക്കാം. എല്ലാ കാലത്തേയ്ക്കും എല്ലാവരേയും കബളിപ്പിക്കാനൊക്കുമോ. അശോകാ ട്രസ്റ്റിന്റെ ഗൂഢാലോചനയില്‍ മന്‍മോഹന്‍സിങ്ങിനും നിന്നീട് നരേന്ദ്ര മോഡിയും വീണുപോലും father are u a fool ഹര്‍ത്താലു നടത്തിയാല്‍ ആഗോള താപനം മാറുമൊ? ജലമലിനീകരണം തടയാനാകുമോ? കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമാകുമോ? ഇതിനെല്ലാം ശാസ്ത്രീയ പഠനങ്ങളും അന്തര്‍ദേശീയ നയങ്ങളുമാണ് ആവശ്യം. ആണ്ടില്‍ ഒന്നൊ രണ്ടൊ മഴവെള്ള സംഭരണി നല്‍കിയാല്‍ ലോകത്തിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനാകും എന്നാണ് കൊച്ചുപുരയ്ക്കലച്ചന്റെ കണക്കുകൂട്ടല്‍. കൊച്ചു മനസ്സല്ലേ പോകട്ടേ യഥാര്‍ത്ഥ മഴവെള്ള സംഭരണി മലനിരകളും വനങ്ങളുമാണെന്നറിയുക.
കോളനിവത്കരണങ്ങള്‍:- പ്രതേ്യക ലേഖകാ അങ്ങ് ഏത് രാജ്യത്തെയാണ് ഉദ്ദേശിക്കുന്നത് റഷ്യ? അല്ല ചൈന? അല്ല ആഫ്രിക്ക , ഗള്‍ഫ് , പിന്നെ അമേരിക്ക - യൂറോപ്പ് - വത്തിക്കാന്‍ ക്രൈസ്തവരാജ്യങ്ങള്‍ മനസ്സിലായി ഇങ്ങനെയൊന്നും പറയരുതെ ലോകം ഒരു വീടാണ്. പരസ്പരം സഹായിച്ചും സ്‌നേഹിച്ചും കഴിയണം. അന്തര്‍ദേശീയ കരാറുകളും നയങ്ങളുമുണ്ടാകട്ടെ. is തീവ്രവാദികള്‍ തലവെട്ടാന്‍ വരുമ്പോള്‍ ആരെങ്കിലും വേണ്ടെ അരുതു കാട്ടാള എന്നുപറയാന്‍.
വനംവകുപ്പ്:- \'സമാന്തര സര്‍ക്കാര്‍\' ജോയ്‌സ് ജോര്‍ജ്ജിന്റെ സ്ഥിരം വാക്ക് ഇടുക്കി ജില്ലയിലെ ജനങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ പൊതു ശത്രുവിനെ സൃഷ്ടിക്കുകയാണ്, ഈ ആരോപണത്തിലൂടെ നിയമങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്യുക. നന്നായി ജോലി ചെയ്യുന്ന വനം വകുപ്പ് ഉദേ്യാഗസ്ഥരെ ബഹുമാനിക്കുക അവാര്‍ഡ് നല്കുക.
മുഖ്യമന്ത്രി നല്കിയ പട്ടയങ്ങള്‍:- രാജ്യത്തെ വനനിയമങ്ങള്‍ പൂര്‍ണ്ണമായി മാറ്റി പട്ടയം നല്‍കാന്‍ ldf, udf സര്‍ക്കാരുകള്‍ക്കാവില്ല രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുകയുള്ളു. ദുശാഡ്യക്കാരായ സമിതികളുടെ നിര്‍ബന്ധത്തിന് മുഖ്യമന്ത്രി വഴങ്ങില്ല. രാജ്യത്തെ വനനിയമങ്ങള്‍ മാറ്റേണ്ടത് എം.പി. ഉള്‍പ്പെട്ട പാര്‍ലമെന്റാണ്. മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ എവിടുന്നു സഹായം കിട്ടിയാലും അത് വാങ്ങുക - കാരണം മരം ഒരു വരമാണ്. ഇവിടെ മരം വച്ചുപിടിപ്പിച്ചാല്‍ അമേരിക്കക്കാര്‍ ശുദ്ധവായു കടത്തിക്കൊണ്ടുപോകും എന്ന് പറയാതിരിക്കുക. കേന്ദ്രഗവണ്‍മെന്റിന്റെ അറിവോടെ മാത്രമേ വിദേശപണം ലഭിക്കുകയുള്ളു എന്നറിയുക - അതും നല്ല കാര്യങ്ങള്‍ക്കു മാത്രം കൊച്ചുപുരയ്ക്കലച്ചാ പഴയ കാര്യങ്ങള്‍ മറന്നൊ \'മതമില്ലാത്ത ജീവന്‍\' \'രൂപതാവൈദികന്‍\' \'നികൃഷ്ടജീവി\' ഓര്‍ക്കുന്നത് നല്ലതാണ്. പിന്നെ വിമോചന സമരത്തിലെ ധീര രക്തസാക്ഷികള്‍ അങ്കമാലി കല്ലറയിലുണ്ട്. അവരെ കണ്ട് മാപ്പപേക്ഷിക്കണം. മഹാനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ തരംതാഴ്ത്തരുത്, പവ്വൗത്തിന്‍ പിതാവിനെ കരിതേയ്ക്കരുത്, ആനിക്കുഴികാട്ടില്‍ പിതാവിനെ അപമാന വിധേയനാക്കരുത്. അദ്ദേഹത്തെ അനുസരിക്കണം. ആലഞ്ചേരി പിതാവിന്റെ മനസ്സറിയാമല്ലോ.
സമിതിക്കാര്‍:- എല്ലാം സെക്രട്ടറിയേറ്റിലെ ഉദേ്യാഗസ്ഥരുണ്ടാക്കുന്ന കുഴപ്പമാണെന്ന് പ്രചരിപ്പിക്കാതെ esa പ്രശ്‌നം പരിഹരിക്കുക. അല്ലെങ്കില്‍ കൊച്ചുപുരയ്ക്കലച്ചന്‍ ഉള്‍പ്പെടെയുള്ളവരെ ഇടുക്കി രൂപത പടി അടച്ച് പിണ്ഡം വയ്ക്കും. ഹര്‍ത്താല്‍ നടത്തുന്തോറും ഇടുക്കി സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. സമിതിയുടെ പ്രവര്‍ത്തനം മൂലം ഇടുക്കി മറ്റ് ജില്ലകളെ അപേക്ഷിച്ച് 25 വര്‍ഷം പുറകോട്ട് പോയിരിക്കുകയാണ്. പ്രിയ ഇടുക്കിക്കാരെ നമുക്ക് പഴയ രക്ഷകന്‍മാരെ മതി, പുതിയ രക്ഷകന്‍മാര്‍ വ്യാജ പ്രവാചകന്‍മാരാണ് ക\'ടിച്ചുകീറുന്ന ചെന്നായ്ക്കളാണ്. രക്ഷപ്പെട്ട് തിരിച്ചുവരിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha