ഗാനമേളയ്ക്കിടെ സംഘര്‍ഷം..... ബൈക്കില്‍ എത്തിയ അക്രമിസംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു, സംഭവത്തില്‍ മൂന്നു പേര് പോലീസ് കസ്റ്റഡിയില്‍
ഗാനമേളയ്ക്കിടെ സംഘര്‍ഷം..... ബൈക്കില്‍ എത്തിയ അക്രമിസംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു, സംഭവത്തില്‍ മൂന്നു പേര് പോലീസ് കസ്റ്റഡിയിലായി.
ഹരിപ്പാട് നാടന്‍പാട്ട് ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്.
കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രജീഷിനെയും ശരത്തിനെയും ബൈക്കില്‍ എത്തിയ ആക്രമിസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കേസില്‍ ബിപിന്‍, സഹോദരനായ ബിജിലാല്‍, ഇവരുടെ സുഹൃത്ത് ജിതിന്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
"
https://www.facebook.com/Malayalivartha