നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും പ്രോജക്ടും... ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായ നാലു വര്‍ഷ ബിരുദകോഴ്സിന്റെ വിജ്ഞാപനം യുജിസി തിങ്കളാഴ്ച ഇറക്കും....

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായ ന ാലു വര്‍ഷ ബിരുദകോഴ്സിന്റെ വിജ്ഞാപനം യുജിസി തിങ്കളാഴ്ച ഇറക്കും. പാഠ്യപദ്ധതിയും ബിരുദത്തിന്റെ ക്രെഡിറ്റ് മാതൃകയും യുജിസി ഇതിനോടകം തീരുമാനിച്ചു.
ഇതുപ്രകാരം നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും പ്രോജക്ടുമാണ് ഉണ്ടാവുക. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ നേരിട്ട് പിഎച്ച്ഡിക്ക് ചേരാം. ബിരുദാനന്തര ബിരുദത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും ലഭിക്കും.
മൂന്നുവര്‍ഷത്തിനുശേഷം കോഴ്‌സ് അവസാനിപ്പിച്ചാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഴുവര്‍ഷത്തിനകം പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന് യുജിസി ക്രെഡിറ്റ് സംവിധാനത്തില്‍ 120 ക്രെഡിറ്റ് നേടിയാല്‍ മൂന്നു വര്‍ഷ ബിരുദവും 160 ക്രെഡിറ്റില്‍ നാലു വര്‍ഷത്തെ ഓണേഴ്സ് ബിരുദവും നേടാം. അധ്യയന സമയം കണക്കാക്കിയാണ് ക്രെഡിറ്റ്. രണ്ടാം സെമസ്റ്ററില്‍ വിദ്യാര്‍ഥികള്‍ക്ക് മെയിന്‍ വിഷയം മാറാനുള്ള അവസരമുണ്ട്. മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനും ഓപ്പണ്‍, ഡിസ്റ്റന്‍സ് ഓണ്‍ലൈന്‍ പഠനസാധ്യതകളും ഉപയോഗിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha



























