ഗോവിന്ദന്റെ പൊട്ടത്തരം! ഇനി പാർട്ടിയ്ക്ക് പുറത്തേക്ക്! ബോംബുമായി കെഎം ഷാജി! നിലവിളിച്ച് പിണറായി! തമ്മിലടിപ്പിക്കാൻ പിണറായി സർക്കാർ! ലീഗിന് എം.വി. ഗോവിന്ദന്‍റെ സർട്ടിഫിക്കറ്റ് വേണ്ട, സർക്കാരിന് ജനപിന്തുണയില്ലാത്തതുകൊണ്ടാണ് ക്ഷണമെന്ന് കെഎം ഷാജി

ലീഗിനെ പൊക്കിയടിച്ച ഗോവിന്ദന് വീണ്ടും പണികിട്ടി. ലീഗിന് ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം. ഷാജി. ഇനി ലീഗ് വർഗീയപാർട്ടിയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞാലും പ്രശ്നമില്ലെന്നും, വിശ്വാസ പ്രമാണങ്ങൾ അടിയറ വെക്കാൻ ലീഗ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ സി പി എം തമ്മിലടിപ്പിച്ചു.
അതേസമയം രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ.എം. ഷാജി വ്യക്തമാക്കി. ദുബായിൽ കെഎംസിസിയുടെ പരിപാടിയിലാണ് ഷാജിയുടെ ഈ പ്രതികരണം.
എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാദം. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























