Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

'ഇനിയും എത്രയൊക്കെ കോപ്രായങ്ങൾ കാണിച്ചാലും നാളെയും തനിക്കായി പടം പിടിക്കാൻ ആളുണ്ടെന്നും ആ പടം കണ്ട് കയ്യടിക്കാൻ ആളുണ്ടെന്നും ഷൈനിനറിയാം. കാരണം മലയാളി പ്രബുദ്ധത ഇപ്പോഴിങ്ങനെയാണ്...' അഞ്ജു പാർവതി പ്രഭീഷ്

12 DECEMBER 2022 05:16 PM IST
മലയാളി വാര്‍ത്ത

335 യാത്രക്കാരെയും കൊണ്ട് 1.45 ന് ദുബായിൽ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനം അയാളുടെ കോപ്രായം കൊണ്ട് മാത്രം വൈകിയത് മുന്ന് മണിക്കൂർ. അയാളുടെ മഹാ നടനം കാരണം എത്ര പേരാണ് ബുദ്ധിമുട്ടിലായത്? മലയാളസിനിമയുടെ പേരാണ് നാശമായത് എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രതീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മഹാനടൻ തിലകനെ ഊരുവിലക്കാൻ കാണിച്ച ആവേശത്തിൻ്റെ ലക്ഷത്തിലൊരംശം ഈ ഷൈൻ ടൈപ്പ് ന്യൂ ജെൻ നായകന്മാരുടെ കാര്യത്തിൽ സിനിമാസംഘടനകൾ കാണിച്ചിരുന്നുവെങ്കിൽ മലയാളസിനിമയും നന്നായേനേ; ഈ നടന്മാരും നന്നായേനേ!

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒരു ദിവസം തന്നെ നാലും അഞ്ചും സിനിമകളുടെ ഭാഗമായിരുന്ന മഹാനടന്മാരായിരുന്നു യശഃശരീരരായ സത്യൻ മാഷും നസീർ സാറും നമ്മുടെ മധു സാറും ഒക്കെ. എന്നാൽ അവരെ ആരെയും അഹം എന്ന ഭാവം ബാധിച്ചിരുന്നില്ല. സിനിമയെ അന്നമായി കണ്ട അവർ ആ കലാരൂപത്തെ ആരാധിച്ചു; ബഹുമാനിച്ചു. അവർ വെട്ടിവച്ച വഴിയിലൂടെ പിന്നീട് വന്ന ശ്രീ. ജയൻ, ശ്രീ. സുകുമാരൻ, ശ്രീ. സോമൻ , മമ്മൂക്ക ,ലാലേട്ടൻ , സുരേഷേട്ടൻ, ജയറാമേട്ടൻ എന്നിവരും അതേ മാന്യത പുലർത്തി.

എന്നാൽ രണ്ടായിരത്തിനു ശേഷം മലയാളത്തിൽ കിളിർത്ത പലർക്കും തങ്ങളാണ് മലയാളസിനിമയെ താങ്ങി നിറുത്തുന്ന പില്ലറുകൾ എന്ന രീതിയിലൊരു ധാരണ വന്നു തുടങ്ങി. തിരുവനന്തപുരം വിട്ട് കൊച്ചിയിലേയ്ക്ക് കൂടു മാറിയ മലയാളസിനിമ ലഹരിയുടെ പിടിയിലായി. തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ തുടക്കം മലയാളസിനിമയിൽ തുടങ്ങി.

അതിനു നിമിത്തമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. അത്രയും മനോഹരമായ, പച്ച മനുഷ്യരുടെ കഥ പറഞ്ഞ ചിത്രത്തിൽ അനാവശ്യമായി തോന്നിയ ഒരേ ഒരു ഡയലോഗ് സൗബീന്റെ കഥാപാത്രമായ ക്രിസ്പിൻ പറയുന്ന ഒന്നാണ് - "ഞാന്‍ ലാലേട്ടന്റെ ഫാനാ ! കാരണം , മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പോലീസ്,രാജാവ്,പൊട്ടന്‍ എല്ലാം .പക്ഷേ, ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇത് വിട്ടൊരു കളിയില്ല’. നിർദോഷമെന്ന തോന്നലുളവാക്കുന്ന ഡയലോഗിനുള്ളിൽ കൃത്യമായൊരു അജണ്ട വച്ച റൈറ്റിംഗ്. അതിൻ്റെ ഫലമായി ഫാൻ ഫൈറ്റിനപ്പുറം വ്യക്തമായ രാഷ്ട്രീയ-മത ചേരിതിരിവുണ്ടായി മലയാളസിനിമയിൽ. എന്തിനധികം ഒരിക്കൽ ദേശീയ അവാർഡ് കൈപ്പറ്റുന്നതിൽ നിന്നു വരെ മാറി നില്ക്കാൻ സിനിമയ്ക്കുള്ളിലെ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർക്ക് സാധ്യമാവും വിധം പൊളിറ്റിക്കൽ റിഫ്റ്റ് കലാരംഗത്ത് ഉണ്ടായി.

അതവിടെ നില്ക്കട്ടെ! ഷൈൻ ടോമിൻ്റെ കാര്യത്തിലേയ്ക്ക് വരാം. അത്യാവശ്യം നന്നായി അഭിനയം വഴങ്ങുന്ന നടനാണ് ഷൈൻ. സപ്പോർട്ടിംഗ് ക്യാരക്ടറുകൾ നന്നായിട്ട് ചെയ്യാൻ അയാൾക്ക് കഴിയുന്നുണ്ട്. എന്നാൽ കരിയറിൻ്റെ തുടക്ക കാലത്ത് തന്നെ ലഹരി ഉപയോഗിച്ചതിൻ്റെ പേരിൽ അയാൾക്കെതിരെ കേസും അറസ്റ്റും ഉണ്ടായി. എന്നിട്ടും അയാൾക്ക് കൈ നിറയെ വേഷവും റോളും കൊടുക്കാൻ ഇവിടെ ആളുണ്ടായി. അയാളുടെ അഭിനയം ഇഷ്ടപ്പെടുന്ന പ്രേക്ഷകരും ഉണ്ടായി. പിഴവ് ഉള്ള ആളെന്നറിഞ്ഞിട്ടും സിനിമയും പ്രേക്ഷകരും അയാളെ കൈവിട്ടില്ല; ചേർത്തുനിറുത്തി. അങ്ങനെയുള്ള ഒരാൾക്ക് സിനിമയോട് മറ്റാർക്ക് തോന്നുന്നതിനേക്കാൾ കൂറും ബഹുമാനവും തോന്നേണ്ടതല്ലേ? അല്ല വേണ്ടേ?

അടുത്ത കാലത്ത് ഇറങ്ങിയ പല സിനിമകളിലും ( കുമാരി ) ഷൈനിൻ്റെ ക്യാരക്ടർ പറയുന്നത് എന്താണെന്ന് പോലും മനസ്സിലാവുന്നതേയില്ല. എന്തൊക്കെ സാങ്കേതികത പറഞ്ഞാലും പണം കൊടുത്ത് സിനിമ കാണുന്നവർക്ക് അതിലെ ഒരു കഥാപാത്രം പറയുന്നത് മനസ്സിലായില്ലെങ്കിൽ പിന്നെന്താണ് സിനിമ കാണുന്നത് കൊണ്ടുള്ള ഗുണം? ഏത് ഇൻറർവ്യൂവിന് വന്നാലും അയാൾ കാണിക്കുന്ന കോമാളിത്തരവും ഒരു തരം മര്യാദക്കേടുമൊക്കെ പ്രേക്ഷകരോടുള്ള അയാളുടെ കളിയാക്കലാണ്. എത് പൊതുപരിപാടിയിൽ വന്നാലും സദസ്സിനെ നോക്കി ഒരു മോക്കിംഗ് ഉണ്ട്. പത്രസമ്മേളനങ്ങളിൽ ഒക്കെ വയലൻ്റ് ആറ്റിറ്റ്യൂഡ്. ഇപ്പോഴിതാ വിമാനത്തിനുള്ളിലും കോപ്രായം.

335 യാത്രക്കാരെയും കൊണ്ട് 1.45 ന് ദുബായിൽ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനം അയാളുടെ കോപ്രായം കൊണ്ട് മാത്രം വൈകിയത് മുന്ന് മണിക്കൂറാണത്രേ. അയാളുടെ മഹാ നടനം കാരണം എത്ര പേരാണ് ബുദ്ധിമുട്ടിലായത്? മലയാളസിനിമയുടെ പേരാണ് നാശമായത്. പക്ഷേ ഇതിൻ്റെ പേരിൽ എന്തെങ്കിലും നടപടി സിനിമാസംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ? ഇല്ല! അത് അയാൾക്കും അറിയാം. ഇനിയും എത്രയൊക്കെ കോപ്രായങ്ങൾ കാണിച്ചാലും നാളെയും തനിക്കായി പടം പിടിക്കാൻ ആളുണ്ടെന്നും ആ പടം കണ്ട് കയ്യടിക്കാൻ ആളുണ്ടെന്നും ഷൈനിനറിയാം. കാരണം മലയാളി പ്രബുദ്ധത ഇപ്പോഴിങ്ങനെയാണ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends