Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

പാഠ്യപദ്ധതി പരിഷ്കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

18 DECEMBER 2022 11:18 PM IST
മലയാളി വാര്‍ത്ത

പാഠ്യപദ്ധതി പരിഷ്കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വജ്രജൂബിലി കെട്ടിടത്തിന്റെയും ഇൻഡോർ ഗ്രൗണ്ടിന്റെയും ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയും തുടർന്ന് ചർച്ചയുടെയും അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത്.

ഇതിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിച്ചുകഴിഞ്ഞു. ഇന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. 2,546 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലക്കായി സർക്കാർ മാറ്റിവെച്ചത്. ഒരു കുട്ടിക്കും വിദ്യാഭ്യാസം ലഭിക്കാതിരിക്കരുതെന്നാണ് സർക്കാർ ലക്ഷ്യം.

ലഹരി വസ്തുക്കളുടെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിൽ വർധിച്ചുവരികയാണ്. മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ഇതിനെ ഗൗരവമായി കണ്ട്, സ്കൂൾ അധികൃതരും നാട്ടുകാരും വീട്ടുകാരും ജാഗ്രത കാണിക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എക്സ്സൈസ് വകുപ്പും പോലീസും കർശന നടപടികളാണ് സ്വീകരിക്കുന്നത്.

ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശനെ മുൻ മന്ത്രി സി കെ നാണു ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീലത, പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, ഡിഇഒ ഹെലൻ ഹൈസന്ത് മെൻ്റോസ്, സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് ആർ ബാലറാം, പിടിഎ പ്രസിഡന്റ് ഡോ.എം വി തോമസ് എന്നിവർ ജില്ലാ കലോത്സവത്തിൽ പ്രതിഭകളായവർക്ക് ഉപഹാര സമർപ്പണം നടത്തി.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ സബിത മണക്കുനി, കാട്ടിൽ മൊയ്തു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ സിമി,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ്, പി പി പ്രഭാകരൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജന. കൺവീനർ എം നാരായണൻ സ്വാഗതവും പ്രധാനാധ്യാപകൻ പി കെ ജിതേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത നിശ കലാപരിപാടികളും റാസയും ബീഗവും അവതരിപ്പിച്ച ഗസൽ നൈറ്റും പരിപാടിയുടെ ഭാഗമായി നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (12 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (17 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends