ഒറ്റകൈയ്യാണേ.... ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായി കണ്ട എസ്.ഐ ചോദ്യം ചെയ്തപ്പോള്‍ ഒരു കൈ ഷര്‍ട്ടിനുള്ളില്‍ മറച്ച നിലയില്‍.... പിടിയിലായത് വ്യാജ ഭിക്ഷക്കാരന്‍

ഒറ്റകൈയ്യാണേ.... ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായി കണ്ട എസ്.ഐ ചോദ്യം ചെയ്തപ്പോള്‍ ഒരു കൈ ഷര്‍ട്ടിനുള്ളില്‍ മറച്ച നിലയില്‍.... പിടിയിലായത് വ്യാജ ഭിക്ഷക്കാരന്‍
തമിഴ്‌നാട് ഉദുമലൈയില്‍ നിന്നെത്തിയ വ്യാജ ഭിക്ഷക്കാരനെ മറയൂര്‍ പോലീസ് പിടികൂടി. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്.
മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ മറച്ച നിലയില്‍ ഒരുകൈ കണ്ടെത്തിയത്.
ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയത്. ഇയാളെ താക്കീത് ചെയ്ത് ഉദുമലൈയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha