അച്ഛൻ മരിച്ചെന്ന് മകൻ; ഇല്ല എന്ന് അച്ഛൻ; അനുശോചനങ്ങള്‍ക്കും ആദരാഞ്ജലികള്‍ക്കും മറുപടി നൽകി മടുത്തു പിതാവ് ; ഫെയ്‌സ്ബുക്ക് പോസ്റ്റ് താനറിയാതെ ആണെന്നും മകൻ

പീരുമേട്ടിൽ അച്ഛൻ മരിച്ചതായി മകന്റെ ഫേസ്ബുക് പോസ്റ്റ്. ഇത് കണ്ടു ഞെട്ടി പിതാവ്. പോസ്റ്റ് കണ്ട് അനുശോചനങ്ങളുടെയും ആദരാഞ്ജലികളുടെയും പ്രവാഹമായിരുന്നു. മരണം അന്വേഷിച്ചു എത്തിയവരോട് താൻ മരിച്ചിട്ടില്ല എന്ന് നേരിട്ടു പറയേണ്ട ഗതികേടിലായിരുന്നു.
വിദേശത്തുനിന്നടക്കം ഫോണ്‍ കോളുകൾക്ക് താന്‍ മരിച്ചിട്ടില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും ആളുകളെ അറിയിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ മെമ്പറുമായ അറുപതുകാരന്‍ മടുത്തു. പോലീസില്‍ വിവരമറിയിക്കാനും പരാതി നല്‍കാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ വീട്ടുകാരുമായി ആലോചിച്ച് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
കുടുംബത്തര്‍ക്കം നിലനില്‍ക്കുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ താനറിയാതെയാണ് ഇത്തരത്തില്‍ സന്ദേശം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിച്ചതെന്ന് മകന്‍ പറയുന്നു. എന്തായാലും മകന് മാപ്പു നല്‍കിയെന്ന് പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha























