Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

പിണറായിയെ വിശ്വസിച്ച്, അയ്യപ്പനെ ചൊറിഞ്ഞു; വ്യാമോഹിപ്പിച്ചു കുതികാൽ വെട്ടി പിണറായി; ആക്ടീവിസ്റ്റുകളുടെ അവസ്ഥ

19 DECEMBER 2022 08:57 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയിൽ പറഞ്ഞു.

ഈ വാർത്ത പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിൽ രഹ്നായ്ക്കു എതിരെ പരിഹാസം നിറയുകയാണ്. രഹന ഫാത്തിമയെ ചുമന്നു മല കേറ്റിയ അതേ പിണറായി സർക്കാർ തന്നെ കുതികാൽ വെട്ടി എന്നാണ് പോസ്റ്റുകളിൽ നിറയുന്നത്. റഹ്‌നാ ഫാത്തിമ "ശബരിമലയിൽ ഭക്തരുടെ വികാരം വൃണപ്പെടുത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചു" എന്ന് പറഞ്ഞു പിണറായിയും സംഘവും യൂ ടെൺ അടിച്ചു അടുത്ത ഇരകളെ തേടി നടക്കുന്നു ആക്ടീവിസ്റ്റുകളുടെ അവസ്ഥ എന്നാണ് പരിഹാസങ്ങൾ പലതും. നല്ല രസമുള്ള വാർത്ത, ഇത് അടിപൊളിയായിട്ടുണ്ട് മുഖ്യന്റെ പിപ്പിടിവിദൃയാണിത് അയ്യപ്പനോട് പുലി കളിക്കു പോയി കട്ടപൊഹയായി എന്നൊക്കെ പറഞ്ഞു വാർത്തയുടെ താഴെയും അല്ലാതെയും പോസ്റ്റുകളും ട്രോളുകളും രഹനയ്ക്കു എതിരെ വന്നിട്ടുണ്ട്.

ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്നയ്‌ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു. ഈ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നേരത്തെയും വിവാദങ്ങളിൽപ്പെട്ട ആളാണ് രഹ്ന ഫാത്തിമ. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസും രഹ്ന ഫാത്തിമയ്ക്കെതിരെ നിലനിൽക്കുന്നുണ്ട്. യൂട്യൂബ് ചാനലിൽ ബീഫ് ഫ്രൈ തയ്യാറാക്കുന്ന വീഡിയോയിൽ 'ഗോമാതാ ഫ്രൈ' എന്ന് പരാമർശിച്ചതിനെതിരെ നൽകിയ പരാതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. ഇതേ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായം പറയുന്നതിന് കേരള ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കേസ് വന്നതിന് പിന്നാലെ രഹ്നയ്ക്ക് ബി എസ് എൻ എല്ലിലെ ജോലി നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവിൽ കുറ്റക്കാരിയെന്ന് കണ്ട് സർവ്വീസിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ശബരിമലയിൽ മത വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസിൽ രഹ്ന ഫാത്തിമയെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല വിവാദത്തിന്റെ തുടക്കത്തിൽ കറുപ്പുടുത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതായിരുന്നു ആദ്യത്തെ അറസ്റ്റിന് കാരണമായത്.

സ്വന്തം ശരീരത്തിൽ കുട്ടികളെ കൊണ്ട് ബോഡി പെയിന്റിങ് നടത്തിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അന്ന് പോക്സോ വകുപ്പാണ് രഹ്ന ഫാത്തിമയ്ക്കെതിരെ എടുത്തത്. സൈബർ ഡോമിന്റെ നിർദ്ദേശ പ്രകാരം എറണാകുളം സൗത്ത് പൊലീസ് ആയിരുന്നു രഹ്നയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി രഹ്ന ഫാത്തിമയ്ക്ക് എതിരേ പരാതിയുമായി രംഗത്ത് വന്നിരുന്നു. രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. മകളും മരുമകനും (രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇപ്പോൾ ഒടുവിൽ നേരിട്ട തിരിച്ചടിയാണ് ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാൻ സർക്കാർ ഒത്താശയോടെ പോലീസ് യൂണിഫോമിട്ടു കയറാൻ ശ്രമിച്ച കേസിൽ രഹ്നയ്ക്ക് എതിരായ സർക്കാർ സത്യവാങ്മൂലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (9 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (14 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends