കാലിക്കറ്റ് സര്‍വകലാശാലയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചനിലയില്‍...ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം
കാലിക്കറ്റ് സര്‍വകലാശാലയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.
കൂട്ടുകാരോടൊപ്പമാണ് വിദ്യാര്‍ത്ഥി സ്വിമ്മിംഗ് പൂളിലേക്കെത്തിയതെന്നാണ് വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം വര്‍ക്കലയില്‍ ബസിടിച്ച് വയോധികന് മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന് ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്.
"
https://www.facebook.com/Malayalivartha