Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കുത്തക, സ്‌ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ പറഞ്ഞുപറഞ്ഞ് കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും തൊടരുതെന്നാണ് ബി എല്‍ സന്തോഷിന്റെ തിട്ടൂരം

19 DECEMBER 2022 12:55 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും തലയില്‍ ഇന്നോളം വിരിഞ്ഞിട്ടില്ലാത്ത 'പാര്‍ട്ടി നിഘണ്ടു'വുമായി ബിജെപി എത്തിയത് അണികള്‍ക്ക് സന്തോഷവും മലയാളികള്‍ക്ക് ചിരിയുമാണ് പരത്തുന്നത്. മലയാളിയായ ദേശീയ നേതാവാണ് നിഘണ്ടുവിന്റെ സൃഷ്ടാവെന്നതും ഏറെ ശ്രദ്ധേയം.  
കേരളത്തില്‍ കോണ്‍ഗ്രസിനെ ഏറെ കുറെ പെട്ടിയിലാക്കിയ സ്ഥ്ിതിയ്ക്ക് ഇനി കമ്മ്യൂണിസ്റ്റ് ലാവണങ്ങള്‍ കേറി മേയാമെന്നാണ് നയം.
കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളോട് ഗുഡ്ബൈ പറയണമെന്നാണ് ആര്‍ എസ് എസ് ഭാഷാ സംഘ് ചാലക് ബി എല്‍ സന്തോഷ് കണ്ടെത്തിയിരിക്കുന്നത് . ആ തല ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കണം . .
കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി 'പാര്‍ട്ടി ഓഫീസും . പാര്‍ട്ടി കേഡര്‍മാരും ഉണ്ടാകില്ല.. ഓഫീസിനെ കാര്യാലയവും കേഡറെ പ്രവര്‍ത്തകനുമാക്കും. ' പാര്‍ട്ടി ഓഫീസ് എന്നെഴുതിയത് കണ്ട് ആരും ഇനി മാറിക്കയറണ്ട എന്നാണ് മുന്നറിയിപ്പ് .

കുത്തക, സ്‌ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ പറഞ്ഞുപറഞ്ഞ് കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും തൊടരുതെന്നാണ് ബി എല്‍ സന്തോഷിന്റെ തിട്ടൂരം അതിലെല്ലാം കമ്മ്യുണിസ്റ്റ് വൈറസ് ഉണ്ട്. 'ശുംഭനെ'യും ശ്രദ്ധിച്ചോണം. അത് അടുത്ത പട്ടികയിലേ വിജ്ഞാപനം ചെയ്യൂവെന്നാണറിയുന്നത്. .

ഭരണം മാറുമ്പോള്‍ നിഘണ്ടു മാറുമോ എന്ന് വ്യക്തമല്ല. ചിലപ്പോള്‍ ചില വാക്കുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവന്നേക്കും .'രാജ്ഭവന്‍' എന്ന വാക്കും അക്കൂട്ടത്തില്‍ ഉണ്ടായേക്കും . 'ഓരിയിടാം' പക്ഷെ 'കൂക്കല്‍ ' പാടില്ല .

കേരളത്തില്‍ കൂറുമാറേണ്ടവര്‍ എല്ലാം ബിജെ പി പേടകത്തില്‍ കയറിയ ശേഷം പോരായിരുന്നോ ഈ നിഘണ്ടു മാറ്റം എന്ന് ചോദിക്കുന്നവര്‍ ഇല്ലാതില്ല. ദേശീയ സംഘടനാ സെക്രട്ടറി സന്തോഷ് പറയുന്ന ന്യായം അങ്ങിനെ കൂറുമാറി വരുന്നവര്‍ക്ക് ആദ്യത്തെ കുറച്ചുമാസമേ ചില തടസ്സങ്ങള്‍ ഉണ്ടാകൂ എന്നാണ് . 'റിപ്പ് വാന്‍വിങ്കിളും' അങ്ങിനെയായിരുന്നല്ലോ .കൂറുമാറി വന്നതിന്റെ ലഹരി ഉള്ളില്‍ കിടക്കുന്നത് കൊണ്ട് അതൊന്നും അധികം ബാധിക്കാന്‍ പോകുന്നില്ലത്രെ .

ഈ നിഘണ്ടു വിന്റെ വരവ് മണത്തറിഞ്ഞു , സംസ്ഥാന പൊതുഭരണ വകുപ്പും തന്നാലാവുന്ന നിരോധനം ഇന്നലെത്തന്നെ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പരിപാടികളില്‍ പേപ്പര്‍ പ്‌ളേറ്റ് ,പേപ്പര്‍ കപ്പ് തുടങ്ങിയവയ്ക്കാണ് വിലക്ക്.അതില്‍ കമ്മ്യുണിസം ഉണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കിയിട്ടില്ല.

'പ്രസംഗത്തിലും ഭാവത്തിലും കമ്യൂണിസ്റ്റ് നേതാക്കളെ അനുകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ബിജെപി ദേശീയ നേതൃത്വം പറയുന്നു. പാര്‍ട്ടി അച്ചടക്കം, കുലംകുത്തി, ബദല്‍ രേഖ, പ്രതിലോമശക്തികള്‍, എതിരാളികള്‍, പരിപ്രേക്ഷ്യം, ജാഗ്രത തുടങ്ങിയ വാക്കുകളെല്ലാം വിഴുങ്ങണം.സമ്മേളനങ്ങളുടെയും കാമ്പെയിനുകളുടെയും പോസ്റ്ററുകളില്‍ മുഷ്ടിചുരുട്ടിയ മനുഷ്യരുടെ ചിത്രങ്ങള്‍ വേണ്ടേ വേണ്ട .


ഘെരാവോ, ബന്ദ്, കൊടി, തുടങ്ങിയ പദങ്ങള്‍ക്കുള്ള അയിത്തം കോടതി വഴി നേരത്തേ നിലവിലുണ്ട് . മുഷ്ടിചുരുട്ടേണ്ടതില്ലെന്നാണ് കല്‍പ്പന എങ്കിലും മേയര്‍ രാജിവെക്കണമെന്ന ബിജെപിയുടെ പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുഷ്ടി ചുരുട്ടിയേ തീരുവെങ്കില്‍ തൊട്ടടുത്തുതന്നെ മേയര്‍ തുടരണം എന്നാവശ്യപ്പെടുന്ന പ്രകടനമുണ്ടെകില്‍ അതില്‍ കയറി മുഷ്ടിചുരുട്ടാം. .പക്ഷെ ഇടതുപക്ഷവും ബിജെപിയും സംയുക്ത മായി നടത്താറുള്ള തുറമുഖ സംരക്ഷണ പ്രകടനമാവും കീറാമുട്ടിയാകുന്നത് . സന്ദര്‍ഭോചിതമായ തീരുമാനം ഇനി എടുക്കേണ്ടിവരുമെന്നാണ് അറിയുന്നത്.

കേരളത്തില്‍ സര്‍വ്വവ്യാപിയായിരുന്ന കമ്മ്യുണിസ്റ്റ് പച്ചയാണ് ഇവിടെ കമ്മ്യുണിസം ഇത്രയേറെ വ്യാപകമാകാന്‍ മൂലകാരണമെന്ന ബിജെപിയുടെ ശാസ്ത്ര സംഘ് ചാലക് ബി എല്‍ സന്തോഷിന്റെ അരുളപ്പാട് മാധ്യമങ്ങള്‍് കഴിഞ്ഞ ദിവസമാണ്പുറത്തുവിട്ടത്. ബിജെപിക്കാര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷാ വിജ്ഞാന കോശവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് .

വിഎസ് അച്യുതാനന്ദന്‍ മൈക്ക് കണ്ടാല്‍ ഉടന്‍ പ്രയോഗിക്കുന്ന 'അരിയാഹാരം' ഈ പട്ടികയില്‍ ഇല്ല. 'അമുല്‍ബേബി ' എന്ന വി എസിന്റെ വിളി എത്രതവണ വേണമെങ്കിലും പ്രയോഗിക്കാം. ബദല്‍ വിഭാഗത്തിന്റെ ഒസ്യത്തായ 'ശുംഭനെ' കുറിച്ചും നിഘണ്ടുവില്‍ മൗനമാണ്. കത്തി, വടിവാള്‍,കഠാര എന്നിവ ഇഷ്ടം പോലെ ഉപയോഗിക്കാം. രക്തസാക്ഷികള്‍ക്കു പഞ്ഞമുണ്ടാകാതിരിക്കാനാണ് ഇത്.

പിപ്പിടി വിദ്യ ഈ ഗവര്‍ണ്ണര്‍ വാഴുന്നകാലത്തോളം തുടരാമായിരിക്കാം .കോലം കത്തിക്കാം . മൂര്‍ദാബാദ് വിളിക്കാം.

എന്തെന്നാല്‍ പ്രധാനമന്ത്രി മോദിയെ ആക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ പാക് വിദേശ കാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ക്കെതിരെ ഇന്നലെയാണല്ലോ ദില്ലിയില്‍ ബിജെപി കോലം കത്തിച്ചത് . നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന നീണ്ട പേര് കാരണമാണോ കേരളത്തില്‍ ബിജെപി വാഴാത്തെന്നതെന്ന സംശയമുണ്ടെങ്കില്‍ സംഘ് ചാലക്കുകളില്‍ നരവംശശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ആരെയെങ്കിലും കൊണ്ട് ഗവേഷണം നടത്താവുന്നതാണ്.

ഇങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പദങ്ങള്‍ ഒരോന്നായി വെട്ടി നിരത്തി ബിജെപി പുതിയ പാര്‍ട്ടി നിഘണ്ടുവിന് രൂപം നല്കിയിരിക്കുകയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (11 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (16 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends