Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ബഫര്‍ സോണ്‍വിഷയത്തില്‍ കാര്യമായി ഇടപെടേണ്ട കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാര്‍ കേരളത്തില്‍ കര്‍ഷകരേയും കൃഷി ഭൂമിയേയും ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ പ്രശ്‌നമായി മാറുന്നത് അറിയുന്നില്ലേയെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ചോദ്യം

19 DECEMBER 2022 01:25 PM IST
മലയാളി വാര്‍ത്ത
ബഫര്‍ സോണ്‍വിഷയത്തില്‍ കാര്യമായി ഇടപെടേണ്ട കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാര്‍ കേരളത്തില്‍ കര്‍ഷകരേയും കൃഷി ഭൂമിയേയും ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ പ്രശ്‌നമായി മാറുന്നത് അറിയുന്നില്ലേയെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ചോദ്യം. എല്ലാം വനം വകുപ്പിന്റെ തലയില്‍ കയറ്റി വെച്ച് സര്‍ക്കാരിന് തടിയൂരാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നുണ്ട്. കൊലപാതക കേസുകളിലും , ഗവര്‍ണര്‍ സര്‍ക്കാര്‍ കേസിലും പുറത്ത് നിന്ന് അഭിഭാഷകരേ ഇറക്കിയും ലക്ഷക്കണക്കിന് രൂപ ചിലവാക്കിയും കേസുകള്‍ നടത്തുന്ന സര്‍ക്കാരിന് ബഫര്‍ സോണ്‍ വിഷയത്തില്‍ നടത്തുന്ന ഒളിച്ചു കളി കാര്യമായി കൊണ്ടിരിക്കുകയാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സര്‍വ്വേയിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണ്ണവും ആശങ്ക വര്‍ധിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

കൂടുതല്‍ ജനവാസമേഖലകള്‍ ഉള്‍പ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സര്‍വേ സംബന്ധിച്ച പരാതി കേള്‍ക്കാനും പരിഹരിക്കാനും വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാര്‍ഹമാണ്. പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്തുതല വിദഗ്ധ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേയും പഠനവും നടത്തി വേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ബഫര്‍സോണ്‍ പരിധി കൃത്യമായി മനസിലാക്കാന്‍ സാധിക്കൂയെന്നതാണ് വസ്തുത.

കേരളത്തില്‍ വന്യമൃഗശല്യം ഇപ്പോള്‍ തന്നെ വലിയ ഒരു ജീവല്‍പ്രശ്‌നമായി മാറിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1,423 പേരാണ് വന്യമൃഗ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടത്. അതിനെ നേരിടാന്‍ നിലവിലെ വനനിയമങ്ങള്‍ കൊണ്ട് സാധ്യമല്ല. അതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വനനിയമങ്ങള്‍ വ്യാപിപ്പിക്കുന്നത് കര്‍ഷകരെയും ഇവിടങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര അലംഭാവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ബഫര്‍ സോണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയില്‍ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സര്‍ക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതിയെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞാണ് പിണറായി സര്‍ക്കാര്‍ ബഫര്‍സോണിന് അനുകൂല നിലപാട് സ്വീകരിച്ചത്. തേ സമയം കേരളത്തില്‍ ഹൈറേഞ്ച് മേഖലയിലെ അന്‍പതിലധികം കര്‍ഷക സംഘടനകള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നു മാത്രവുമല്ല കര്‍ഷകരെ പങ്കെടുപ്പിച്ച് സര്‍വ്വേകള്‍ നടത്തണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ തോട്ടത്തില്‍ രാധാകൃഷ്ണന്‍ കമ്മിഷന്‍ നാളിതുവരെ എന്ത് പ്രവൃത്തി നടത്തിയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. ഇത്രയും നാള്‍ നിര്‍ജ്ജീവമായിരുന്ന കമ്മിഷന്‍ നേരിട്ട് സര്‍വ്വേ നടത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയിമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
ഇതോടെ ബഫര്‍ സോണ്‍ ആശങ്കയിലായ 115 പഞ്ചായത്തുകളില്‍ തദ്ദേശവകുപ്പിന്റെ ഫീല്‍ഡ് പരിശോധനയും കെട്ടിടങ്ങളുടെയും മറ്റും വിവര ശേഖരണവും ത്വരിതപ്പെടുത്തും.

നിലവില്‍ സംസ്ഥാനത്ത് 16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയ ഉദ്യാനങ്ങളും രണ്ടു കടുവാ സങ്കേതങ്ങളും ഉള്‍പ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. 3211.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്നതാണിത്. വയനാട്, സൈലന്റ് വാലി, പീച്ചി വാഴാനി, പറമ്പിക്കുളം, ചൂലന്നൂര്‍ മയില്‍ സങ്കേതം, ഇരവികുളം, തട്ടേക്കാട്, ഇടുക്കി, പെരിയാര്‍ കടുവ സങ്കേതം, കുമരകം പക്ഷിസങ്കേതം, പേപ്പാറ, നെയ്യാര്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ആലപ്പുഴ, കാസര്‍കോട് ജില്ലകള്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബഫര്‍ സോണ്‍ വിഷയം ബാധിക്കും. കൊച്ചി പോലുള്ള മെട്രോ നഗരങ്ങള്‍ക്കും ഇത് വെല്ലുവിളിയാണ്. കേരള കര്‍ഷക അതിജീവന സംയുക്തസമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ ഇന്ന് സമരത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. കൂരാചുണ്ടില്‍ ഇന്ന തുടങ്ങിയ സമരം വരും ദിവസങ്ങളില്‍ മറ്റ് മേഖലകളിലേയ്ക്ക് വ്യാപിക്കുമെന്ന സൂചനകളാണുള്ളത്. കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടന്ന സമരങ്ങളില്‍ പൂര്‍ണ്ണ പിന്‍തുണ നല്കി കൂടെ നിന്ന എല്‍ഡിഎഫ് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന അതിജീവന സമരത്തെ തള്ളിപറയുന്നതിന് രാഷ്ട്രീയം കണ്ടെത്താന്‍ മലയോര വാസികള്‍ക്ക് കഴിയുന്നില്ല.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (8 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (13 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends