കൊച്ചിയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു; സ്കൂൾ അധികൃതരുടെ പരാതിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കൊച്ചിയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുമായി സ്കൂൾ അധികൃതർ. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുണ്‍ എന്നിവരാണ് പിടിയിലായത്.
അതേസമയം ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാത്രമല്ല മാതാപിതാക്കള്‍ മരിച്ച കുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. തുടർന്ന് ഏതാനും മാസം മുമ്പാണ് കുട്ടി ബന്ധുവിനൊപ്പം കൊച്ചിയിലെത്തുന്നത്.
എന്നാൽ ബന്ധുവുമായി പരിചയമുണ്ടായിരുന്ന പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്ക് സംശയം തോന്നി കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ സംഭവം സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha