ഇടുക്കിയിൽ കൈ ഷർട്ടിനുള്ളിൽ മറച്ചു വെച്ച് ഭിക്ഷാടനം; ഉദുമലൈ സ്വദേശി അറസ്റ്റിൽ
ഇടുക്കിയിൽ കൈ ഷർട്ടിനുള്ളിൽ മറച്ചു വെച്ച് ഭിക്ഷാടനം നടത്തിവന്നയാൾ അറസ്റ്റിൽ. കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്.
അതേസമയം തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ ഭിക്ഷാടനത്തിനായി എത്തിയത്. തുടർന്ന് മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് ശരീരിക പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ചനിലയിൽ ഒരു കൈ കണ്ടെത്തിയത്. തുടർന്ന് ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയതെന്ന് കണ്ടെത്തി. ഇയാളെ താക്കീത് ചെയ്ത ശേഷം ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചു.
https://www.facebook.com/Malayalivartha