തൃശൂർ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു
തൃശൂരിൽ കാര്‍ പുഴയിലേക്ക് മറിഞ്ഞു അപകടം. തൃശൂരിലെ ആറാട്ടുപുഴയിൽ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അപകടത്തിൽ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ഒല്ലൂര്‍ സ്വദേശി രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകന് സമര്‍ഥ് ( ആറു വയസ്സ്) എന്നിവരാണ് മരിച്ചത്.
അതേസമയം ഇന്ന് രാവിലെ ആറാട്ടുപുഴ ബണ്ടുറോഡിലൂടെ പോകുമ്പാഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. തുടർന്ന് ബണ്ടുറോഡില്‍ വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ, കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
തുടർന്ന് ഏകദേശം 20 മിനുട്ടോളം കാറിനകത്ത് യാത്രക്കാര്‍ കുടുങ്ങിക്കിടന്നു. പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഉടനെ കാറിലുണ്ടായിരുന്ന ആറുപേരെയും നാട്ടുകാര്‍ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha