കോഴിക്കോട് തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞു; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ആരുടേയും നില ഗുരതരമല്ല

കോഴിക്കോട് സ്‌കൂള്‍ ബസ് മറിഞ്ഞു. തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപടത്തിൽ നാലുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ആരുടെയും പരിക്ക് സാരമല്ല. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം എരഞ്ഞിപ്പാലം മർക്കസ് സ്‌കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം വിട്ട ബസ് ചുമരിലിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ തലകീഴായി മറിയുകയായിരുന്നു.
മാത്രമല്ല അപകടസമയത്ത് 25 ഓളം വിദ്യാർത്ഥികൾ വാഹനത്തിലുണ്ടായിരുന്നു. അതിൽ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരുടേയും നില ഗുരതരമല്ലെന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം.
https://www.facebook.com/Malayalivartha























