Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

വ്യാജരേഖ ചമച്ച് കൈക്കൂലി.,സ്‌ഫോടകവസ്തു ഉപയോഗിച്ച് അനധികൃത ക്വാറി നടത്തിപ്പ്. വയര്‍ലെസ് സെറ്റ് കൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിച്ചു പരുക്കേല്‍പിക്കല്‍. എടിഎം കൗണ്ടറിന്റെ ഡിസ്‌പ്ലേ സ്‌ക്രീന്‍ തല്ലിത്തകര്‍ത്ത് 30,000 രൂപയുടെ നാശനഷ്ടം, കെഎസ്ആര്‍ടിസി ബസിനു കേടുപാട്. സ്വകാര്യ വ്യക്തിയുടെ കുതിരയെ സാരമായ മുറിവേല്‍പിക്കല്‍.പഴക്കടയില്‍നിന്നു 10 കിലോ മാമ്പഴമോഷണം., ആംബുലന്‍സിന്റെ യന്ത്രസാമഗ്രികള്‍ക്കു കേടുവരുത്തല്‍.

19 DECEMBER 2022 03:46 PM IST
മലയാളി വാര്‍ത്ത


പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന സുപ്രീം കോടതിയും പറഞ്ഞതോടെ രാജ്യത്തെ പോലീസ് സംവിധാനം അടിമുടി പരിഷ്‌കരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ് .സദാചാര പോലീസിങ്ങിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ഇന്ന് രംഗത്തെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി പറഞ്ഞു. ഗുജറാത്തില്‍ ഒരു സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരേ സി.ഐ.എസ്.എഫ്. നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം.


സി.ഐ.എസ്.എഫിന്റെ ഐ.ബി.സി.എല്‍ ടൗണ്‍ഷിപ്പില്‍ വഡോദരയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ പാണ്ഡേ എന്ന സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ അതുവഴി പോയ ഒരു കാമുകീകാമുകന്മാരുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും മോശംരീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെയും കാമുകനെയും വിട്ടയക്കാന്‍ ഇവരില്‍നിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു.
സംഭവം പരാതിയായി. തുടര്‍ന്ന് സി.ഐ.എസ്.എഫ്. പരാതി പരിഹാരസമിതി രൂപവത്കരിക്കുകയും ഇതിന്റെ നിര്‍ദേശപ്രകാരം സന്തോഷിനെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത സന്തോഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേരളത്തില്‍ പോലീസ് സേനയിലെ ക്രിമലുകളുടെ എണ്ണം ഈ നിയമസഭ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വെളുപ്പെടുത്തിയത്. എല്ലാത്തരം ക്രിമിനലിസത്തോടൊപ്പം സദാചാര പോലീസ് ഗുണ്ടായിസവും സംസ്ഥാനത്ത് നിലനില്ക്കുന്ന സാഹചര്യമാണുള്ളത്.
പൊലീസ് സേനയിലെ ക്രിമിനലുകളെന്നു സര്‍ക്കാര്‍ കണ്ടെത്തിയ 828 പേര്‍ ഉള്‍പ്പെടുന്ന കേസുകള്‍ മോഷണം മുതല്‍ വധശ്രമം വരെയാണ്. ഇരുനൂറോളം പേര്‍ക്കെതിരെയുള്ളത് ദേഹോപദ്രവമേല്‍പിക്കല്‍, കയ്യേറ്റം തുടങ്ങിയ കേസുകളാണ്.

നൂറിലേറെപ്പേര്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളാണ്. 70 പേര്‍ക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും 4 പേര്‍ക്കെതിരെ പോക്‌സോ കേസുകളുമുണ്ട്. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ അറുപതോളം. 15 പേര്‍ക്കെതിരെ വധശ്രമത്തിനു കേസുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍, മദ്യപിച്ചു ബഹളം, മോഷണം, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് ബാക്കിയുള്ളവര്‍. 2016 ജൂണ്‍ ഒന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പേരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഈയിടെ നീക്കം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ബലാല്‍സംഗ കേസില്‍ പ്രതിയായ ഏറണാകുളം കോസ്റ്റല്‍ സി .ഐ യ്ക്ക് സുനുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരി്ക്കുകയാണ്.
ആകെ പൊലീസ് സേനയിലെ 1.56% പേര്‍ ആണ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇന്‍സ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖ ചമച്ച് കൈക്കൂലി.,സ്‌ഫോടകവസ്തു ഉപയോഗിച്ച് അനധികൃത ക്വാറി നടത്തിപ്പ്. വയര്‍ലെസ് സെറ്റ് കൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിച്ചു പരുക്കേല്‍പിക്കല്‍. എടിഎം കൗണ്ടറിന്റെ ഡിസ്‌പ്ലേ സ്‌ക്രീന്‍ തല്ലിത്തകര്‍ത്ത് 30,000 രൂപയുടെ നാശനഷ്ടം, കെഎസ്ആര്‍ടിസി ബസിനു കേടുപാട്. സ്വകാര്യ വ്യക്തിയുടെ കുതിരയെ സാരമായ മുറിവേല്‍പിക്കല്‍.പഴക്കടയില്‍നിന്നു 10 കിലോ മാമ്പഴമോഷണം., ആംബുലന്‍സിന്റെ യന്ത്രസാമഗ്രികള്‍ക്കു കേടുവരുത്തല്‍.,പണംവച്ചു ചീട്ടുകളി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ട്.

പോലീസ് സേനയിലെ ക്രമിനലുകളെ കണ്ടെത്തി പിരിച്ചു വിടുകയോ നിയമത്തിന് മുന്നിലെത്തിക്കുകയോ ചെയ്യന്‍ പിണറായി സര്‍ക്കാര്‍ ഇപ്പോഴാണ് തയ്യാറായത്. സാധാ പോലീസുകാര്‍ക്കെതിരെ മാത്രമല്ല ഇന്‍സ്പക്ടര്‍ റാങ്കിലുള്ളവര്‍ക്കെതിരെ പോലും ബലാല്‍ സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ പുറത്തു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒന്നല്ല ഒന്നിലധികം കേസുകള്‍ ദൈനംദിനം ഇങ്ങനെ ഉയര്‍ന്നു കൊണ്ടിരിക്കുകണ് .

സേനയ്ക്ക് നാണക്കേട് മാത്രമല്ല രാജ്യത്തെ റാങ്കില്‍ കേരള പോലീസ് പിന്നാക്കം പോകുന്നതും സര്‍ക്കാരിന് ക്ഷീണമായി മാറും ഈ പശ്ചാത്തലത്തിലാണ് അന്‍പത്തിയാറ് പേര്‍ക്കെതിരെ നടപടിയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ നടപടി നേരിടുന്ന പോലീസുകാര്‍ക്ക് കോടതിയില്‍ പോയി തിരികെ സര്‍വ്വീസ് തിരിച്ചെത്താന്‍ കഴിയുന്ന തരത്തിലുള്ള പഴുതുകള്‍ ഉള്‍പ്പെടുത്തിയാണ് നടപടികള്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (8 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (13 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends